Chapter Title : തന്ത്രലാവണ്യം 6 [കത്തനാർ] [അനന്തം]
സമുദ്രത്തിനകത്തുകൂടി നടക്കുന്നതുപോലെ.
ഓരോ ചുവടിനും മുഴുവൻ ശക്തിയും വേണ്ടിവന്നു.
മാധവൻ കുഞ്ഞിനടുത്തെത്തുന്നു.
ആദിത്യൻ പിന്നിൽ.
അവന്റെ കൈ ഉയർന്നു.
മാധവന്റെ കഴുത്ത് തകർക്കാൻ തയാറായി അവൻ നിന്നു.
ഒരു ചലനം.
ഒരു ജീവൻ.
നീലവള തന്റെത്.
പക്ഷേ അനന്തുവിന്റെ ശബ്ദം വീണ്ടും മനസ്സിൽ ഉയർന്നു.
ആ കുട്ടികൾ കരയും.
എന്നാൽ വെള്ളവളയുടെ ക്രമാധീതമായ ഉപയോഗം അവന്റെ മനസ്സിനെ വളരെ ദുർഭലമാക്കിയിരുന്നു. കോപം, കാമം, ഭയം, വെപ്രാളം. ആദി തന്റെ കൈയിൽ സകല ശക്തിയും സംഭരിച്ചു മാധവന്റെ കഴുത്തിൽ ആഞ്ഞടിച്ചു. അവന്റെ തല ഉടലിൽനിന്നും വേർപെട്ട് തെറിച്ചു.
സമയം വീണ്ടും ഒഴുകി.
ഇലകൾ ചലിച്ചു.
വെള്ളത്തുള്ളി നിലത്തു പതിച്ചു.
പക്ഷി പറന്നു.
ആദിത്യൻ കറുത്ത വളയുടെ നിയന്ത്രണം പിൻവലിച്ചു.
കുഞ്ഞിന്റെ കണ്ണുകൾ തെളിഞ്ഞു. പെട്ടെന്ന് ഉയരത്തിൽ നിൽക്കുന്നതു കണ്ടു ഭയന്ന് നിലവിളിച്ചു.
ആദിത്യൻ അവനെ പിടിച്ച് താഴെയിറക്കി. അവൻ നിലവിളിച്ചു കരയാൻ തുടങ്ങി. ആദി അവിടുന്ന് മറഞ്ഞു.
മാധവന്റെ ഭാര്യ ഓടിയെത്തി കുട്ടിയെ ചേർത്തുപിടിച്ചു. മാധവന്റെ ശരീരം കണ്ടതും അവൾ ഉറക്കെ നിലവിളിച്ചു. പിന്നെ ആ കുടുംബത്തിന്റെയും ജോലിക്കാരുടെയും നിലവിളിയും കരച്ചിലും മുറ്റത്ത് നിറഞ്ഞു.
ആദിത്യന്റെ ശ്രദ്ധ ഒരു നിമിഷം അവരിലേക്കു മാറി. അവന്റെ കാമം നിയന്ത്രണം ലംഗിച്ചിരുന്നു. കറുത്തവള ഉപയോഗിച്ച് അവളിൽ കാമം തീർക്കാൻ അവനു തോന്നി. എന്നാൽ തന്റെ മുന്നിൽ നിൽക്കുന്നത് താൻ കൊന്ന ആളിന്റെ വിധവ ആണെന്നുള്ള ബോധ്യം അവന്റെ ബോധം തിരിച്ചുണർത്തി. അവൻ പൂജാമുറി ലക്ഷ്യമാക്കി ചലിച്ചു.
പൂജാമുറിയുടെ സ്ഥാനം പഴയതുതന്നെയായിരുന്നു.
എന്നാൽ മുറി ആധുനികമായി പുതുക്കിയിരുന്നു.
കറുത്ത കൽത്തറ.
ഭിത്തികളിൽ പഴയ
💬 Comments
View all comments