Chapter Title : തന്ത്രലാവണ്യം 6 [കത്തനാർ] [അനന്തം]
നിൽക്കാനാവില്ല.
നീലവള ഉപയോഗിക്കണം.
പക്ഷേ എങ്ങനെ?
അപർണ കൈ ഉയർത്തി തനിക്കുനേരെ ശക്തി വിട്ടു.
മാധവൻ സമയം നിശ്ചലമാക്കി.
അവർക്ക് പരിശീലനം ഉണ്ടായിരുന്നു.
ആദിത്യന് അനുഭവം മാത്രമുണ്ട്.
അവൻ കണ്ണുകൾ അടച്ചു.
നീലവളയെ വിളിച്ചു.
ഉണർത്തുന്നത് എളുപ്പമായിരുന്നു.
ചർമ്മത്തിനടിയിൽ തണുപ്പ്.
ശരീരത്തിനുചുറ്റും ലോകം പാളികളായി വേർപെടുന്നു.
ഇപ്പോൾ.
ഒരു നിമിഷം മുമ്പ്.
ഒരു നിമിഷം ശേഷം.
ഇന്നലെ.
നാളെ.
അവയുടെ അതിരുകൾ ഒരുമിച്ചു കാണുന്നതുപോലെ.
പക്ഷേ ഏതു പാളിയിലേക്കു കടക്കണം?
വളയുടെ ശക്തിക്ക് ലക്ഷ്യം നൽകണം.
സ്വന്തം കാലം.
അപർണ തന്നെ ആക്രമിച്ച നിമിഷത്തിനു മുൻപ്.
പുതുശ്ശേരി ഇല്ലം നശിക്കുന്നതിനു മുൻപ്.
ആദിത്യൻ ആ വർഷത്തെക്കുറിച്ച് ചിന്തിച്ചു.
സുമലത.
സാവിത്രി.
നന്ദന.
അഞ്ജന.
ദേവിക… അമ്മ.
അമ്മയുടെ മുഖം തെളിഞ്ഞ നിമിഷം ലക്ഷ്യം മാറി.
1989-ലെ അഞ്ജനയല്ല.
തന്റെ ബാല്യത്തിലെ ദേവിക.
തന്നെ കൈകളിൽ എടുത്തുനടന്ന അമ്മ.
ഉറക്കാൻ പാട്ടുപാടിയ യുവതി.
അച്ഛനുമായി വഴക്കിട്ട് നീലകണ്ഠത്തേക്കു പോയ അമ്മ.
ആ ഓർമ കൂടുതൽ ശക്തമായിരുന്നു.
നീലവള അതിനെ പിടിച്ചു.
ആദിത്യൻ തിരിച്ചറിഞ്ഞപ്പോൾ വൈകിയിരുന്നു.
ചുറ്റുമുള്ള ലോകം വളഞ്ഞു.
അവൻ കറുത്ത വളയെ ഉണർത്തി.
സ്വന്തം മനസ്സിന്മേൽതന്നെ നിർദേശം നൽകി.
ഭയപ്പെടരുത്. ലക്ഷ്യം പിടിച്ചുനിർത്തുക. ഭൂതകാലത്തിലേക്കു പോവുക.
നീലപ്രകാശം പൊട്ടിത്തെറിച്ചു.
നിലം അപ്രത്യക്ഷമായി.
വീഴ്ച.
അവൻ വീണ്ടും സമയത്തിന്റെ ഇരുണ്ട ശൂന്യതയിലേക്കു പതിച്ചു.
ശരീരമുണ്ടോ എന്നറിയില്ല.
ഹൃദയമിടിപ്പിനു ക്രമമില്ല.
ഒരു മിടിപ്പ് അനവധി നിമിഷങ്ങൾ നീളുന്നു.
അടുത്തത് മുമ്പത്തേതിനു മുൻപേ വരുന്നു.
ശബ്ദങ്ങൾ.
അപർണയുടെ ചിരി.
അഞ്ജനയുടെ പാട്ട്.
ദേവികയുടെ വിളി.
അനന്തുവിന്റെ പരിഹാസം.
സാവിത്രിയുടെ ജപം.
എല്ലാം
💬 Comments
View all comments