0%

Chapter Title : തന്ത്രലാവണ്യം 6 [കത്തനാർ] [അനന്തം]

Author : കത്തനാർ Read All Parts 360.4K

കുളം വൃത്തിയായി.

ഗ്രാമം ഉറങ്ങാൻ ഒരുങ്ങുന്നു.

പുതുശ്ശേരി ഇല്ലത്തിന്റെ പടിപ്പുര മുന്നിൽ തെളിഞ്ഞു.

പൂർണമായി.

കരിഞ്ഞിട്ടില്ല.

തകർന്നിട്ടില്ല.

വിളക്കുകൾ തെളിഞ്ഞിരിക്കുന്നു.

ജോലിക്കാർ അകത്തും പുറത്തും നടക്കുന്നു.

ആദിത്യന്റെ കണ്ണുകൾ നിറഞ്ഞു.

ഇല്ലം ജീവനോടെയുണ്ട്.

ഒരു നിമിഷം അകത്തേക്കോടി എല്ലാവരെയും വിളിക്കണമെന്ന് തോന്നി.

അമ്മേ.

സുമലതേ.

നന്ദനേ.

പക്ഷേ അവർ ഈ കാലത്ത് എവിടെയാണെന്നു അറിയില്ല.

അവൻ മതിലിന്റെ നിഴലിലൂടെ അകത്തേക്കു നീങ്ങി.

പ്രധാനവരാന്തയിലേക്കു നോക്കി.

അവിടെ ഒരു സ്ത്രീ ഇരുന്നു.

ആദിത്യൻ നിശ്ചലമായി.

സാവിത്രി.

പക്ഷേ തന്റെ കാലത്തെ സാവിത്രിയല്ല.

വളരെ ചെറുപ്പം.

മുടിയിൽ മുഴുവൻ നരയില്ല.

മുഖത്ത് പ്രായത്തിന്റെ രേഖകൾ കുറവ്.

കയ്യിൽ കണക്കുപുസ്തകം.

അരികിൽ രണ്ടു ജോലിക്കാരികൾ.

അവൾ എന്തോ നിർദേശം നൽകുന്നു.

ശബ്ദം അതേത്.

എന്നാൽ യുവത്വത്തിന്റെ ശക്തിയോടെ.

ആദിത്യന്റെ ശ്വാസം വേഗത്തിലായി.

താൻ വളരെ പഴയ കാലത്താണ്.

എത്ര പിന്നിൽ?

ഉറപ്പാക്കണം.

പറമ്പിന്റെ അരികിലൂടെ ഒറ്റയ്ക്കു നടന്നുപോയ ജോലിക്കാരനെ പിന്തുടർന്നു. ഇരുണ്ട ഭാഗത്തെത്തിയപ്പോൾ കറുത്ത വളയുടെ ശക്തി മൃദുവായി അവന്റെ മനസ്സിനെ സ്പർശിച്ചു.

വർഷം.

തീയതി.

അടുത്തിടെ നടന്ന സംഭവങ്ങൾ.

ഓർമകളിൽ അക്കങ്ങൾ തെളിഞ്ഞു.

കൊല്ലവർഷം 1147.

ആദിത്യൻ കണക്കുകൂട്ടി.

1971-72.

തന്റെ കാലത്തിനു വർഷങ്ങൾ മുമ്പ്.

അവൻ തീരെ ചെറുകുട്ടിയായിരുന്ന കാലം.

ദേവിക മഹാദേവനുമായി വഴക്കിട്ട് കുഞ്ഞായ ആദിത്യനെയും കൂട്ടി നീലകണ്ഠത്തേക്കു പോയ സമയമായിരിക്കാം.

അമ്മ ജീവനോടെയുണ്ട്.

വളരെ ചെറുപ്പം.

സ്വന്തം ബാലരൂപത്തെ കൈകളിൽ എടുത്തുനടക്കുന്നു.

ആ ചിന്ത ഉയർന്ന നിമിഷം ആദിത്യന്റെ ശരീരം ക്ഷീണം മറന്നു.

നീലകണ്ഠത്തേക്കു പോകണം.

ഇപ്പോൾ.

അമ്മയെ കാണണം.

ഒരിക്കൽ മാത്രം.

അവനെ തിരിച്ചറിയില്ലെങ്കിലും.

💬 Comments

View all comments