0%

Chapter Title : തന്ത്രലാവണ്യം 6 [കത്തനാർ] [അനന്തം]

Author : കത്തനാർ Read All Parts 360.5K

ദൂരെയിരുന്നെങ്കിലും.

ആദ്യചുവടെടുത്തപ്പോൾ കാലുകൾ തളർന്നു.

ആദിത്യൻ സമീപത്തെ മരത്തിൽ കൈവച്ച് നിന്നു.

കാഴ്ച മങ്ങി.

മൂന്നു വളകളുടെ ശക്തിയും ശരീരത്തിനകത്ത് പരസ്പരം ഇടകലരുന്നു. നീലവളയുടെ തണുപ്പ് അസ്ഥികളിൽ. കറുത്ത വളയുടെ സമ്മർദം തലച്ചോറിൽ. വെളുത്ത വള ശരീരത്തെ പിടിച്ചുനിർത്താൻ ശ്രമിക്കുന്നു.

ഇപ്പോൾ നീലകണ്ഠത്തേക്കു ഓടിയാൽ വഴിമധ്യേ തകർന്നുവീഴും.

ആരെങ്കിലും കണ്ടെത്തും.

തന്റെ മുഖത്തിലെ മഹാദേവനോടുള്ള സാമ്യം ശ്രദ്ധിക്കപ്പെടും.

ചരിത്രം നിയന്ത്രണമില്ലാതെ മാറും.

അമ്മയെ കാണാനുള്ള ആഗ്രഹം നെഞ്ചിനകത്തു വേദനയായി.

എങ്കിലും ഒരു രാത്രി കാത്തിരിക്കണം.

ശരീരം സുഖപ്പെടട്ടെ. മനസ്സും നിയന്ത്രണത്തിലാവട്ടെ. ഇപ്പോൾ മനസ്സിൽ കാമം മാത്രം.

രാവിലെ പോകാം.

പള്ളിമേടയിൽ ഒളിക്കാം.

1972-ലെ പള്ളിമേട പുതുതും പരിപാലിതവുമായിരുന്നു. വാതിലുകൾക്ക് എണ്ണയുടെ മണം. ചുമരുകളിൽ വിളക്കുകളുടെ ചൂട്. തോട്ടത്തിലൂടെ പോകുന്ന വഴിയിൽ പുല്ലില്ല.

ആദിത്യൻ പിന്നിലെ പ്രവേശനം ഉപയോഗിച്ചു.

ഭൂഗർഭമുറിക്ക് പുറത്തുള്ള പഴയ സംഭരണിയിൽ ഒളിക്കാനായിരുന്നു തീരുമാനം.

പക്ഷേ അകത്തേക്കു കയറിയപ്പോൾ മന്ത്രോച്ചാരണം കേട്ടു.

താഴ്ന്ന പുരുഷശബ്ദം.

അതിനിടയിൽ സ്ത്രീയുടെ ശ്വാസം.

ലോഹപാത്രങ്ങൾ ചലിക്കുന്ന നേർത്ത ശബ്ദം.

ആദിത്യൻ നിശ്ചലമായി.

വെളുത്ത വള ഉപയോഗിച്ച് ചുവടുകളുടെ ശബ്ദം ഇല്ലാതാക്കി. ഹൃദയമിടിപ്പ് മന്ദമാക്കി.

പൂജാമുറിയിലേക്കുള്ള ഇടനാഴിയുടെ അരികിലെത്തി.

വാതിൽ പൂർണമായി അടച്ചിരുന്നില്ല.

ചെറിയ വിടവ്.

അകത്ത് വിളക്കുകൾ ജ്വലിക്കുന്നു.

ചുവന്നതും കറുത്തതുമായ ചിഹ്നങ്ങൾ നിലത്തു വരച്ചിരുന്നു.

കാളികയുടെ പ്രതിമ അന്ന് ചന്ദനം ചാർത്തി പൂർണരൂപത്തിൽ.

ആറ് കൈകൾ.

ആറ് ആധാരത്തട്ടുകൾ.

ഒന്നിൽ കരുതവളയുടെ തട്ടും, മറ്റൊന്നിൽ മഞ്ഞ വളയുടെയും. അപ്പോൾ ഹരിഹരൻ അത് സ്ഥാനം മാറ്റുന്നതിനുമുൻപ് അതിവിടെയായിരുന്നു എന്ന് ആദിക്കു മനസ്സിലായി.

മുറിയുടെ നടുവിൽ മഹാദേവൻ ഇരുന്നു.

ആദിത്യന്റെ അച്ഛൻ.

💬 Comments

View all comments