Chapter Title : തന്ത്രലാവണ്യം 6 [കത്തനാർ] [അനന്തം]
താൻ ഓർക്കുന്ന ചിത്രങ്ങളിലേതിനേക്കാൾ ചെറുപ്പം.
കറുത്ത മുടി.
ശക്തമായ ശരീരം.
മുഖത്ത് കടുത്ത ഏകാഗ്രത.
അവന്റെ മുന്നിൽ വെള്ളിപ്പാത്രം. അതിൽ ഇരുണ്ട ദ്രാവകം. ചുറ്റും മന്ത്രചിഹ്നങ്ങൾ. കറുത്ത തുണിയിൽ പൊതിഞ്ഞ ഏതോ വസ്തു. ചുവന്ന പൂക്കളും ചാരവും.
ഇത് സാധാരണ കുടുംബപൂജയല്ല.
ഹരിഹരൻ പഠിപ്പിച്ച അഥർവകർമ്മങ്ങളുടെ ചില ചിഹ്നങ്ങൾ ആദിത്യൻ തിരിച്ചറിഞ്ഞു.
രക്തബന്ധം.
ജീവസ്പന്ദനം.
ഓർമയെ ശരീരത്തിലേക്കു ബന്ധിപ്പിക്കൽ.
രണ്ടു വംശങ്ങളുടെ ശക്തികളെ ഒരേ ജീവിയിൽ ചേർക്കൽ.
മഹാദേവന്റെ മറുവശത്ത് ഒരു യുവതി ഇരുന്നു.
അവൾക്ക് പതിനെട്ടുവയസ്സിൽ കൂടുതൽ തോന്നിയില്ല.
ഉടുതുണിയില്ല.
അഴിച്ചിട്ട നീണ്ട മുടി.
ശരീരത്തിന് ചേർന്ന മാറിടം.
വിറക്കുന്ന കൈകൾ.
മുഖത്ത് ഭയവും വിശ്വാസവും ഒരുമിച്ച്.
ആദിത്യന്റെ ഹൃദയം ഒരു താളം വിട്ടു.
ആ മുഖം തിരിച്ചറിയാൻ ഒരു നിമിഷം മതി.
അഞ്ജന.
ഇപ്പോൾ അവൻ അമ്മ എന്ന് വിളിക്കുന്ന സ്ത്രീ.
കാലം ദുഃഖത്തിന്റെ രേഖകൾ വരയ്ക്കുന്നതിനു മുൻപുള്ള അഞ്ജന.
അമ്മയാകുന്നതിനു മുൻപുള്ള പെൺകുട്ടി.
ആദിത്യൻ വാതിലിന്റെ മറവിൽ ശ്വാസമെടുക്കാതെ നിന്നു.
മഹാദേവൻ മന്ത്രോച്ചാരണം നിർത്തി.
അഞ്ജനയെ നോക്കി.
“ഭയമുണ്ടോ?”
അവൾ പതുക്കെ തലയാട്ടി.
“ഉണ്ട്.”
“ഇപ്പോൾ നിർത്താം.”
“ഇല്ല.”
“ഇത് പൂർത്തിയായാൽ തിരികെ പോകാൻ എളുപ്പമാകില്ല.”
അഞ്ജന ദീർഘമായി ശ്വാസമെടുത്തു.
“ഞാൻ തീരുമാനിച്ചു.”
മഹാദേവന്റെ മുഖത്ത് സംശയത്തിന്റെ നിഴൽ.
“നിനക്കു പൂർണമായി മനസ്സിലായിട്ടില്ല.”
“മനസ്സിലാക്കിയിട്ടുണ്ട്.”
“ഇല്ല. ഇതിന്റെ ഫലം നമ്മളിൽ മാത്രം അവസാനിക്കില്ല.”
അഞ്ജനയുടെ വിരലുകൾ മടിയിൽ മുറുകി.
“അപ്പോൾ നമ്മുടെ മകനിലേക്കും പോകുമോ?”
ആദിത്യന്റെ ശരീരത്തിലൂടെ തണുപ്പ് പാഞ്ഞു.
നമ്മുടെ മകൻ.
അവനെക്കുറിച്ചാണോ? ആയിരിക്കില്ല. ഇനി ജനിക്കാൻ പോകുന്ന കുഞ്ഞിനെക്കുറിച്ചോ?
മഹാദേവൻ
💬 Comments
View all comments