Chapter Title : തന്ത്രലാവണ്യം 6 [കത്തനാർ] [അനന്തം]
ചെറിയ കത്തിയെ ചുറ്റിപ്പിടിച്ചിരിക്കുന്നു. അവന്റെ നെഞ്ച് സാവധാനം ഉയരുന്നു, താഴുന്നു. ബോധമില്ലെങ്കിലും ജീവൻ ഉണ്ട്. ആ ശ്വാസശബ്ദം മാത്രമാണ് ഇപ്പോൾ പള്ളിമേടയിൽ കേൾക്കുന്നത്.
അല്ല.
മറ്റൊരു ശബ്ദം കൂടിയുണ്ട്.
അഞ്ജനയുടെ ശ്വാസം.
അത് സാധാരണ ശ്വാസമല്ല. നെഞ്ചിനുള്ളിൽനിന്നു പൊട്ടിത്തെറിക്കാൻ ശ്രമിക്കുന്ന, എന്നാൽ പുറത്തുവരാൻ വഴി കിട്ടാത്ത ഒന്ന്. ഇടയ്ക്കിടെ അത് ആഴത്തിൽ വീണു നിലയ്ക്കുന്നു. പിന്നെ വീണ്ടും ഉയരുന്നു, വേഗത്തിൽ, ചെറുതായി, ഒരു പേടിച്ച മൃഗത്തിന്റെ അവസ്ഥയിൽ.
അവൾ ഇപ്പോഴും കൽത്തറയിൽത്തന്നെയാണ്.
അവൻ മറയിൽ നിന്നും പുറത്തുവന്നു. ആദിത്യന്റെ ചുണ്ടുകളിൽ ശബ്ദമില്ലാതെ ഒരൊറ്റ വാക്ക് രൂപപ്പെട്ടു.
“അമ്മേ…”
അഞ്ജന പെട്ടെന്ന് തല ഉയർത്തി.
അവൾ കേട്ടോ?
അതോ ഹൃദയം തിരിച്ചറിഞ്ഞോ?
അവളുടെ കണ്ണുകൾ അവനിൽ ഉറഞ്ഞുനിന്നു.
ആദിത്യൻ അനങ്ങാതെ നിന്നു.
എന്നാൽ അവളുടെ കണ്ണിൽ മാതൃത്വം ഇല്ലായിരുന്നു. കാമം മാത്രം. അവന്റെ ഉള്ളിലും വെളുത്തവളയുടെ ദുരുപയോഗം കൊണ്ട് കാമം മാത്രം.
അഞ്ജന … മുട്ടുകുത്തിയിരിക്കുന്ന നിലയിൽ ശരീരം അൽപം മുന്നോട്ടു ചാഞ്ഞിരിക്കുന്നു. അഴിച്ചിട്ട നീണ്ട മുടി മുഖത്തിന്റെ ഇരുവശത്തേക്കും വീണു കിടക്കുന്നു. മാറിടം വിറക്കുന്നു. കൈകൾ മടിയിൽ മുറുകി, അയയുന്നു, വീണ്ടും മുറുകുന്നു.
ആദിത്യൻ രണ്ടു ചുവട് അകലെ നിന്നു.
അവന്റെ കാലുകൾ അനുസരിക്കുന്നില്ല.
ഒളിച്ചിരുന്നാൽ എന്താണ് നേട്ടം? ഇപ്പോൾ ഈ മുറിയിൽനിന്ന് ഓടിപ്പോയാൽ, പള്ളിമേടയുടെ പുറത്തെ ഇരുട്ടിൽ മറഞ്ഞാൽ, രാവിലെ നീലകണ്ഠത്തേക്കു പോകാം. അമ്മയെ കാണാം. ഒരു നിമിഷം, ഒരു നോട്ടം. പിന്നെ തിരികെ വന്ന് ഇവിടെ എന്തു സംഭവിച്ചു എന്നു പഠിക്കാം.
അതാണ് വിവേകം.
എന്നാൽ അവന്റെ കാലുകൾ അവിടെത്തന്നെ നിന്നു.
കാരണം അഞ്ജനയുടെ
💬 Comments
View all comments