Chapter Title : തന്ത്രലാവണ്യം 6 [കത്തനാർ] [അനന്തം]
അങ്ങനെ ഒരു ചെറുമയക്കത്തിലേക്കു വഴുതിവീണു.
ഒരു ചെറിയ ശബ്ദം കേട്ടു ആദി എണീറ്റു. വേഗം പാന്റ് ധരിച്ചു. ഇന്നലത്തെ ആവേശത്തിൽ ഊരിയെറിഞ്ഞ ഷർട്ട് കാണുന്നില്ല. ക്ഷീണം നിമിത്തം അവൻ ഉദ്ദേശിച്ചതിലും കൂടുതൽ ഉറങ്ങിയിരുന്നു. സമയം പുലർച്ചെ ആയി എന്ന് അവന്റെ പാന്റിന്റെ പോക്കറ്റിലെ മൊബൈലിൽ തെളിഞ്ഞു.
അപ്പോൾ നിലത്ത് ഒരു അനക്കം.
മഹാദേവൻ ചലിക്കുന്നു.
അവന്റെ കൈ വിരലുകൾ കൽത്തറയിൽ ഉരസുന്നു. അവന്റെ ശ്വാസം ഉയരുന്നു.
ആദി അഞ്ജനെയെ നോക്കി. അവൾ ഉറക്കത്തിന്റെ ആഴത്തിൽ ആയിരുന്നു. അവൻ വെളുത്തവളയെ ഉണർത്തി നീലകണ്ഠത്തു ലക്ഷ്യമാക്കി ഓടി.
മഹാദേവൻ എണീറ്റു. അയാൾക്ക് തലേന്നത്തെ കാര്യങ്ങളുടെ ഓർമ നഷ്ടപ്പെട്ടിരുന്നു. വളകളുടെ കർമ്മം ആയതിനാലാവും അതെന്നു വിശ്വസിച്ചു അയാൾ ചുറ്റും നോക്കി.
രതി കഴിഞ്ഞമാത്രയിൽ കിടക്കുന്ന അഞ്ജനയെ കണ്ടപ്പോൾ അയാൾക്ക് ആശ്വാസമായി. കർമം പൂണതയിൽ എത്തിയല്ലോ എന്നോർത്ത് സന്തോഷിച്ചുകൊണ്ട് അയാൾ അവളെ തട്ടിയുണർത്തി.
“അഞ്ജനെ, രാവിലെയായി. എനിക്കിന്ന് പിടിപ്പത്തു പണിയുണ്ട്. ഞാൻ പോകുന്നു. പൂജാമുറി വൃത്തിയാക്കി നീ ഇല്ലാത്തോട്ടു വരിക.”
ഇതും പറഞ്ഞയാൾ രഹസ്യപൂജാമുറിയിൽനിന്നും ഇറങ്ങി.
അഞ്ജന എണീറ്റിരുന്നു. ഇന്നലെ അയാൾ ബോധം കെട്ടത്തും, വേറൊരാൾ തന്നെ പ്രാപിച്ച് കർമ്മം പൂർത്തിയാക്കിയതും അയാൾ അറിഞ്ഞിട്ടില്ല എന്നവൾക്ക് മനസ്സിലായി. എന്നാൽ തന്നെ ഇന്നലെ പ്രാപിച്ചവൻ സത്യത്തിൽ ആരായിരിക്കും എന്ന ചിന്ത അവളെ അസ്വസ്ഥയാക്കി. അവൾ തന്റെ അടിയിൽ മറഞ്ഞു കിടന്ന അവന്റെ ഷർട്ട് കൈകളിൽ എടുത്തു.
എന്നിട്ട് മഹാദേവൻ അകലെയായി എന്ന് ഉറപ്പുവരുത്തിയശേഷം അവൾ കണ്ണുകളടച്ചു. അവളുടെ കൈത്തണ്ടയിൽ ഒരു കുഞ്ഞു മഞ്ഞ വര തെളിഞ്ഞു. അത് കട്ടികൂടി വന്നു. അവൾ തന്നെ ആരോ
💬 Comments
View all comments