Chapter Title : തറവാട്ടിലെ നിധി 13 [Jack Sparrow]
മീരയുടെ അടുത്ത് കൊണ്ടുപോകോ. ഞാൻ ഇവിടെ ഒറ്റക്ക് നിന്നോളാം. ആ ചേച്ചി നല്ല സ്നേഹമാണ്, അവരുണ്ടല്ലോ... എന്റെ മീര അവളല്ലേ ഒറ്റക്കായത്...”
അവൾ പറഞ്ഞപ്പോൾ തേങ്ങി തുടങ്ങി. ലളിതമ്മായി അവളെ ചേർത്ത് പിടിച്ചു. ഞാൻ ഇവിടെ നിൽക്കുകയാണെന്ന് ആംഗ്യഭാഷയിൽ പറഞ്ഞു.
ഞാൻ വീണ്ടും സംസാരം തുടർന്നു.
“നീ ഇവിടുന്ന് എങ്ങോട്ടും പോകുന്നില്ല. എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. എനിക്ക് ആരും ഇല്ല. നിങ്ങളാണ് ഇപ്പോൾ എനിക്ക് ഉള്ള കുടുംബം. ഉഷാമ്മയും പിന്നെ നിങ്ങൾ മൂന്നുപേരും...”
“അത്... ഞാൻ...” എന്തോ പറയാൻ വന്ന മീനാക്ഷിയെ ഞാൻ തടഞ്ഞുകൊണ്ട് തുടർന്നു.
“ആ പിന്നെ ലളിതമ്മായി തൽക്കാലം ഇവിടെ നിൽക്കട്ടെ. കുറച്ച് കാലം നിന്റെ അമ്മയും വിശ്രമിക്കട്ടെ. ആ തറവാട്ടിൽ എത്ര കാലമായി കിടന്ന് നരകിക്കുന്നു. പതുക്കെ ഉഷാമ്മയെയും മീരയെയും കൂടെ ഞാൻ അവിടെ നിന്ന് ഇങ്ങോട്ട് കൊണ്ടുവരും. ഇപ്പോൾ നിങ്ങൾ അമ്മയും മോളും കുറച്ച് നേരം ഒറ്റക്കിരിക്കൂ...”
അതു പറഞ്ഞ് ഞാൻ വീട്ടിലേക്ക് തിരിച്ചു നടന്നു.
മീനാക്ഷി ലളിതമ്മായിയോട് പതിയെ, ഒരു തരം ക്ഷീണമിറങ്ങിയ സ്വരത്തിൽ പറഞ്ഞു,
“മീര ഭാഗ്യവതി ആണ് അമ്മേ... എനിക്ക് പറ്റിയത് ഒന്നും അവൾക്ക് സംഭവിക്കില്ല. ശ്രീക്ക് അവളെ ജീവനാണ്. അവളോടുള്ള സ്നേഹമാണ് അവനെക്കൊണ്ട് നമ്മളെ ചേർത്ത് പിടിക്കുന്നത്... അവന്റെ കണ്ണുകളിൽ അവളോട് ഉള്ളത് ഞാൻ കണ്ടിട്ടുണ്ട്.”
ലളിതമ്മായി അവളുടെ മുടി തലോടിക്കൊണ്ട് ആഗ്യത്തിൽ ചോദിച്ചു,
“മീരയ്ക്ക് ശ്രീയെ ഇഷ്ടമാണോ മോളെ?”
മീനാക്ഷി തലകുനിച്ച്, കണ്ണുകൾ നിറഞ്ഞ് മറുപടി പറഞ്ഞു,
“അവൾക്ക് ശ്രീയോട് അതിലേറെ ഇഷ്ടമാണ് അമ്മേ. എല്ലാത്തിനും ഞാനാ കാരണം. എനിക്ക് ഇങ്ങനെ ഒക്കെ
💬 Comments
View all comments