0%

Chapter Title : തീരം തൊടാത്ത തിരകൾ [SKR]

Author : Srk Read All Parts 192.9K

വീടിന്റെ എല്ലാം നോക്കിയിരുന്നത് അവന കുര്യാക്കോസിനും അവനെ അത്രയ്ക്ക് വിശ്വാസവും ഇഷ്ടവുമായിരുന്നു. പാവം... ആ നല്ല മനുഷ്യൻ ഇങ്ങനെ പെട്ടെന്ന് പോകും എന്ന് ആര് കരുതി!"

അവർ സംസാരിച്ചു നിർത്തുമ്പോഴേക്കും ദൂരെ നിന്നും മഞ്ഞുകാറ്റിനെ കീറിമുറിച്ചുകൊണ്ട് ആംബുലൻസിന്റെ സൈറൺ ശബ്ദം കേട്ടുതുടങ്ങി. കുര്യാക്കോസിന്റെ മൃതദേഹവുമായി വണ്ടി വരികയാണ്.

ആ ശബ്ദം കേട്ടതും മുറ്റത്തുണ്ടായിരുന്ന ആളുകൾ എഴുന്നേറ്റു നിന്നു. വീടിനുള്ളിൽ നിന്നും ലിസിയുടെയും അമ്മയുടെയും നിലവിളി ഉച്ചത്തിലായി. ആംബുലൻസ് ഗേറ്റ് കടന്ന് മുറ്റത്തേക്ക് വരുമ്പോൾ, വണ്ടിയുടെ വശത്തേക്ക് ഓടിച്ചെന്ന് ബോഡി ഇറക്കാനായി കൈ നീട്ടുന്നവരിൽ ഏറ്റവും മുന്നിൽ അഭിയുണ്ടായിരുന്നു.

കുര്യാക്കോസിന്റെ മൃതദേഹം മഞ്ഞപ്പാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിലെ കല്ലറയിലേക്ക് ഇറക്കി, പ്രാർത്ഥനകൾ അവസാനിച്ച് ആളുകൾ ഓരോരുത്തരായി പിരിഞ്ഞുപോകുമ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. വന്നവരൊക്കെ ലിസിയെയും കുടുംബത്തെയും ആശ്വസിപ്പിച്ച് കവലയിലെ ബസ് സ്റ്റോപ്പിലേക്ക് നടന്നു.

മരണവീടിന്റെ മുറ്റം പതിയെ ശൂന്യമായി. ദൂരെയുള്ള ചില അടുത്ത ബന്ധുക്കൾ മാത്രമാണ് ഇനി വീട്ടിലുള്ളത്. പന്തൽ കെട്ടിയവരും കസേരയിട്ടവരും സാധനങ്ങളൊക്കെ വണ്ടിയിൽ കയറ്റിപ്പോയി.

അപ്പോഴും ഉമ്മറത്തെ അവശിഷ്ടങ്ങൾ തൂത്തുവാരാനും, പള്ളിയിൽ കൊണ്ടുപോയ സാധനങ്ങൾ തിരികെ വെക്കാനും അഭി അവിടെത്തന്നെയുണ്ടായിരുന്നു. വിയർപ്പിൽ കുതിർന്ന ഷർട്ടും മടക്കിക്കുത്തിയ മുണ്ടുമായി അവൻ ഓടിനടന്നു. അടുക്കളയിൽ രുക്മിണി അമ്മ അവിടെ ബാക്കിയുണ്ടായിരുന്ന ബന്ധുക്കൾക്കും മറ്റും കഴിക്കാനായി കഞ്ഞിയും പയറും റെഡിയാക്കുകയായിരുന്നു.

ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞിട്ടും ലിസിയും മറിയാമ്മ ചേടത്തിയും മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയിരുന്നില്ല. അവർ ഒന്നും കഴിച്ചിട്ടുമില്ല.

അഭി കൈ കഴുകി പതുക്കെ ലിസി ഇരിക്കുന്ന കിടപ്പുമുറിയുടെ വാതിൽക്കൽ വന്നു നിന്നു. കട്ടിലിന്റെ ഒരരികിൽ മറിയാമ്മ ചേടത്തി

💬 Comments

View all comments