Chapter Title : തീരം തൊടാത്ത തിരകൾ [SKR]
തളർന്നിരിപ്പുണ്ട്. ലിസി ജനലിലൂടെ പുറത്തെ തോട്ടത്തിലേക്ക് നോക്കി ശൂന്യമായി ഇരിക്കുകയാണ്.
അഭി പതുക്കെ അകത്തേക്ക് കയറി മറിയാമ്മ ചേടത്തിയുടെ അരികിൽ ഇരുന്നു.
"ചേടത്തീ... എഴുന്നേൽക്ക്. കുറച്ചു കഞ്ഞി കുടിക്കാം. രാവിലെ മുതൽ ഒന്നും വയറ്റിൽ ചെന്നിട്ടില്ലല്ലോ. ഇങ്ങനെ ഇരുന്നാൽ ശരീരം തളർന്നുപോകും," അഭി വളരെ ശാന്തമായി, സ്നേഹത്തോടെ പറഞ്ഞു.
അവൻ ലിസിയുടെ നേരെ തിരിഞ്ഞു. അവൾ അപ്പോഴും ജനലിലൂടെ പുറത്തേക്ക് തന്നെ നോക്കുകയായിരുന്നു. "ചേച്ചി... എഴുന്നേൽക്ക്.എന്തൊരു ഇരുത്താമ ഇത് അമ്മയെയും കൂട്ടി വന്ന് കുറച്ചു കഞ്ഞി കുടിക്ക്. വന്നിരിക്കുന്ന ബന്ധുക്കളും ഒന്നും കഴിച്ചിട്ടില്ല. നിങ്ങൾ കഴിച്ചാലേ അവരും കഴിക്കൂ..."
അഭിയുടെ ആ നിർബന്ധത്തിന് മുന്നിൽ അവർക്ക് മറുത്തു പറയാൻ കഴിഞ്ഞില്ല. അവൻ തന്നെ മുന്നിൽ നിന്ന് അവരെ രണ്ടുപേരെയും ഡൈനിംഗ് ടേബിളിന് അരികിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അവർക്ക് കഞ്ഞി പകർന്നു നൽകിയ ശേഷമാണ് അവൻ പുറത്തെ❤️
കാര്യങ്ങളിലേക്ക് വീണ്ടും പോയത്.
സമയം വളരെ വേഗത്തിലാണ് കടന്നുപോയത്. വൈകുന്നേരത്തോടെ ബാക്കിയുണ്ടായിരുന്ന ബന്ധുക്കളും അവരവരുടെ വണ്ടികളിൽ കയറി യാത്ര പറഞ്ഞുപോയി. നേരം ഇരുട്ടിയതോടെ മഞ്ഞപ്പാറയിലെ ആ വലിയ വീടിനുള്ളിൽ പെട്ടെന്ന് വലിയൊരു ഏകാന്തത തളംകെട്ടി നിന്നു. പുറത്ത് പതിവുപോലെ മൂടൽമഞ്ഞ് വീടിനെ വന്നു മൂടിത്തുടങ്ങി. തണുത്ത കാറ്റ് ജനൽപ്പാളികളിൽ വന്നിടിച്ചു.
രുക്മിണി അമ്മ പതുക്കെ ലിസി കിടക്കുന്ന മുറിയിലേക്ക് ചെന്നു. ലിസി കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു.
"മോളെ... ഞങ്ങളെന്നാൽ ഇറങ്ങട്ടെ? നേരം ഒത്തിരിയായി," രുക്മിണി സാവധാനം പറഞ്ഞു.
അമ്മയുടെ ശബ്ദം കേട്ട് ലിസി പെട്ടെന്ന് കിടക്കുന്നിടത്തുനിന്നും എഴുന്നേറ്റിരുന്നു. അവളുടെ മുഖത്ത് ഭയം കലർന്ന സങ്കടം തെളിഞ്ഞു.
"അയ്യോ... ചേടത്തി പോകുവാണോ? നിങ്ങളെല്ലാവരും
💬 Comments
View all comments