Chapter Title : തീരം തൊടാത്ത തിരകൾ [SKR]
ഇന്ന് ഇവിടെ കിടന്നാൽ പോരേ? ഇവിടെ വേറെ ആരുമില്ലല്ലോ..." ലിസി ഒരു കൊച്ചു കുട്ടിയെപ്പോലെ സങ്കടത്തോടെ രുക്മിണിയുടെ കൈകളിൽ പിടിച്ചു. ആ വലിയ വീട്ടിൽ തനിച്ചാകുന്നതിന്റെ ഭയം അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു.
"അതല്ലാ മോളെ... അവിടെ വീട്ടിൽ പശുവും ആടുമൊക്കെ ഉള്ളതാ. അവറ്റകൾക്ക് വെള്ളവും പുല്ലും കൊടുക്കണം. രാവിലെ മുതൽ കെട്ടിയിട്ടിരിക്കുകയാ, ഒന്നും തിന്നു കാണില്ല," രുക്മിണി തന്റെ ബുദ്ധിമുട്ട് അറിയിച്ചു.
"അതിന് അഭിയും മിനിയും കൂടെ അങ്ങോട്ട് പോയാൽ പോരേ ചേടത്തീ? നിങ്ങള് ഇന്ന് ഇവിടെ കിടന്നോ..." ലിസി വിടാൻ ഭാവമില്ലായിരുന്നു. അവളുടെ ആ അവസ്ഥ കണ്ട് രുക്മിണിക്ക് എന്ത് പറയണമെന്ന് അറിയാതെയായി. അവർ പരുങ്ങി.
ഈ സമയം ഉമ്മറത്തുനിന്നും അങ്ങോട്ട് വന്ന അഭി ഇവരുടെ സംസാരം കേട്ടു. അവൻ ഇടയിൽ കയറി പറഞ്ഞു:
"എന്നാൽ അമ്മ ഇവിടെ നിന്നോ. നാളെ രാവിലെ വന്നാൽ മതി. ഞാനും മിനിയും വീട്ടിലേക്ക് പൊക്കോളാം. പശുവിനെ നോക്കാനും ഉണ്ട്, പിന്നെ രാവിലെ എല്ലാവർക്കും പാൽ കൊടുക്കാനുള്ളതാ. ഇന്ന് തന്നെ അത് മുടങ്ങി. നാളെയും കൂടെ മുടക്കാൻ പറ്റില്ലല്ലോ."
അഭിയുടെ മറുപടി കേട്ടപ്പോൾ രുക്മിണിക്കും ആശ്വാസമായി. "എന്നാ ശരി മോനേ... നിങ്ങൾ പൊയ്ക്കോളൂ. ഞാൻ ഇവിടെ നിൽക്കാം," അവർ പറഞ്ഞു.
അഭിയും മിനിയും ഇറങ്ങാൻ നേരം ലിസി അവരെ നോക്കി ചോദിച്ചു, "നിങ്ങൾ രണ്ടുപേരും ആഹാരം കഴിച്ചോടാ?"
"ആ കഴിച്ചു ചേച്ചി..." മിനി പുഞ്ചിരിയോടെ പറഞ്ഞു.
അവർ ലിസിയോടും ഉള്ളിലിരുന്ന മറിയാമ്മ ചേടത്തിയോടും യാത്ര പറഞ്ഞ് മുറ്റത്തേക്കിറങ്ങി. ടോർച്ച് വെളിച്ചം മൺവഴിയിലേക്ക് അടിച്ച്, കനത്ത മൂടൽമഞ്ഞിലൂടെ അഭിയും അനിയത്തിയും അവരുടെ
💬 Comments
View all comments