Chapter Title : തീരം തൊടാത്ത തിരകൾ 2 [SKR]
നിന്ന് അച്ചൻ വരും, പ്രാർത്ഥനയുണ്ട്. നീ അകത്തോട്ട് ചെന്ന് അതിനുവേണ്ട കാര്യങ്ങളൊക്കെ ഒന്ന് നോക്ക്. ലിസി അവിടെ കാണും."
"ഓ... ശരി അമ്മച്ചി," എന്നും പറഞ്ഞ് അവൻ പതുക്കെ വീടിന്റെ ഉള്ളിലേക്ക് കയറി. ആ വിശാലമായ ലിവിങ് ഹാളിലൂടെ നടക്കുമ്പോൾ അവന്റെ ലക്ഷ്യം അടുക്കളയായിരുന്നു.
എന്നാൽ അടുക്കളയുടെ വാതിൽക്കൽ എത്തിയ അഭി ആകെ അന്തംവിട്ടു നിന്നുപോയി. ഇന്നലെ സങ്കടപ്പെട്ട്, തളർന്ന്, കരഞ്ഞുവിളിച്ചിരുന്ന ആ ലിസിയെ അല്ല അവൻ ഇന്ന് കണ്ടത്. അവൾ വളരെ പ്രസരിപ്പോടെ, നല്ല സ്പീഡിൽ അടുക്കളയിലെ തിരക്കിട്ട ജോലികളിൽ മുഴുകിയിരിക്കുകയായിരുന്നു. ലിസിയുടെ അമ്മയും അനുജത്തിയും ഒക്കെ അവിടെയുണ്ട്. അച്ചൻ പ്രാർത്ഥിക്കാൻ വരുമ്പോൾ നൽകാനുള്ള ഭക്ഷണത്തിന്റെ ഒരുക്കത്തിലാണ് എല്ലാവരും.
അടുക്കളവാതിൽക്കൽ നിൽക്കുന്ന അഭിയെ കണ്ട് ലിസി പെട്ടെന്ന് തിരിഞ്ഞു നോക്കി. "എടാ... ഒത്തിരി നേരമായോ നീ വന്നിട്ട്? ഞാൻ കണ്ടതേയില്ല!"
"ഓ... ഞാനിപ്പോ എത്തിയതേയുള്ളൂ ചേച്ചി," അഭി പറഞ്ഞു.
"എടാ, നീ കവല വരെ ഒന്നു പോയി ഇച്ചിരി സാധനങ്ങളൊക്കെ വാങ്ങണം. ലിസ്റ്റ് ഞാൻ തരാം."
"ഓ... അതിനെന്താ ചേച്ചി, ഞാൻ വാങ്ങിക്കൊണ്ട് വരാമല്ലോ."
"നീ ഒരു അഞ്ച് മിനിറ്റ് ലിവിങ് റൂമിൽ ഇരിക്ക്, ഞാനിപ്പോ വരാം," ലിസി പറഞ്ഞു.
അഭി തിരികെ ലിവിങ് റൂമിലേക്ക് തന്നെ നടന്നു. അവിടുത്തെ സോഫയിലിരുന്ന റിമോട്ട് എടുത്ത് ടിവിക്ക് നേരെ നീട്ടി ഓൺ ചെയ്ത് അവൻ അവിടെയിരുന്നു. അല്പം കഴിഞ്ഞപ്പോൾ ലിസി അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നു. അവൾ നേരെ അവനോട് പറഞ്ഞു: "വാ... ഞാൻ സാധനങ്ങളുടെ ലിസ്റ്റ് എഴുതിവെച്ചിട്ടുണ്ട്." എന്ന് പറഞ്ഞ് അവൾ തന്റെ ബെഡ്‌റൂമിലേക്ക് നടന്നു.
💬 Comments
View all comments