0%

Chapter Title : തേജാത്മികം 12 [Nishinoya]

Author : Nishinoya Read All Parts 2.2K

പറഞ്ഞ് വീടിന്റെ ഡോർ വലിച്ചടച്ച് ബൈക്കും എടുത്ത് ഞാൻ ഷോപ്പിലേക്ക് പോയി.

"...ആശൻ എന്താ ഈ നേരത്ത്..." ഞാൻ ഷോപ്പിലേക്ക് എത്തുമ്പോൾ കിച്ചുവും വേറെ രണ്ട് പണിക്കാരും അവിടെ ഉണ്ടായിരുന്നു.

"... വർക്ക്‌ തീർന്നില്ലെടാ..." ഞാൻ അവനോട് തിരക്കി.

"... ഇപ്പൊ കഴിഞ്ഞ് ഞങ്ങൾ ഇറങ്ങാൻ തുടങ്ങുമ്പോഴാ ആശാൻ വന്നേ..."

"... എന്നാ നിങ്ങൾ വിട്ടോ ഞാൻ കുറച്ചു കഴിഞ്ഞേ പോവുന്നുള്ളു..." കിച്ചുവിന്റെ കൈയിൽ നിന്നും ചാവി വാങ്ങി ഞാൻ പറഞ്ഞു

"...എന്താ ആശാനേ വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ..." കിച്ചു സംശയത്തോടെ എന്നെ നോക്കി.

"... ഏയ്യ് പ്രശ്നം ഒന്നും ഇല്ലടാ. നീ ചെല്ലാൻ നോക്ക്..." അതും പറഞ്ഞ് എല്ലാരേയും പറഞ്ഞയപ്പിച്ചു.

ഷോപ്പിൽ ഉച്ചക്ക് ഒന്ന് നടു നിവർത്താൻ ബെഡ് പോലൊരു സെറ്റപ്പ് ഞാൻ ചെയ്തിട്ടുണ്ടായിരുന്നു. ഞാൻ അവിടെ കിടന്ന് ദേവുവുമായി ഉണ്ടായ വഴക്കിനെ പറ്റി ഞാൻ ചിന്തിച്ചു അവിടെ കിടന്ന് ഉറങ്ങിപ്പോയി. പിറ്റേന്ന് കിച്ചു വന്ന് വിളിക്കുമ്പോഴാണ് ഞാൻ എഴുനേൽക്കുന്നത്.

"...ആശൻ ഇന്നലെ വീട്ടിൽ പോയില്ലേ..."

"... ഇല്ലടാ ഞാൻ ഇവിടെ കിടന്ന് ഉറങ്ങിപ്പോയി..."

"... എനിക്ക് തോന്നി. ആശൻ വീട്ടിൽ നിന്നും ഫോൺ എടുക്കാനും മറന്നല്ലേ. ഇന്നലെ ആശാനേ കാണാത്തതുകൊണ്ട് ചേച്ചി എന്നെ വിളിച്ചു. ഞാനാ പറഞ്ഞെ ഇവിടെ ഉണ്ടെന്നു..." കിച്ചു പറഞ്ഞപ്പോഴാ ഫോണിന്റെ കാര്യം ഞാൻ ആലോചിച്ചേ.

"... ഞാൻ എന്തായാലും വീട്ടിൽ പോയി റെഡി ആയിട്ട് വരാം. പിന്നെ ഞാൻ ഇന്നലെ ഇവിടെയാണ് കിടന്നത് എന്ന് മാമൻ അറിയണ്ട കേട്ടോ..." കിച്ചുവിനോട് ചട്ടം കെട്ടിയ ശേഷം ഞാൻ വീട്ടിലേക്ക് പോയി.

💬 Comments

View all comments