Chapter Title : തേജാത്മികം 12 [Nishinoya]
എന്റെ ഭാര്യ ആണ് അപ്പൊ നല്ല ഡ്രസ്സ് ഒക്കെ വാങ്ങി തന്ന് നിന്നെ സന്തോഷത്തോടെ നോക്കണം എന്നുണ്ട്. So please..." പുറത്ത് ഇറങ്ങി ദേവുവിന്റെ ഡോർ വിൻഡോ വഴി ഇത്രയും പറഞ്ഞ് അവൾക്ക് ഇറങ്ങാനായി ഡോർ തുറന്നു കൊടുത്തു. വേറെ വഴിയില്ലാതെ മടിച്ചു മടിച്ച് ദേവു പുറത്തേക്ക് ഇറങ്ങി.
ദേവുവിനെയും കൂട്ടി ഞാൻ അകത്തേക്ക് പോയി. ആദ്യം ദേവുവിന് ഡ്രസ്സ് എടുക്കാൻ ആയിരുന്നു പോയത് ചെന്ന പാടെ ഒന്നു രണ്ട് ഡ്രസ്സ് എടുത്ത് നോക്കി അതിൽ നിന്നും ഒരെണ്ണം അവൾ സെലക്ട് ചെയ്തു.
"... അത് ഇഷ്ട്ടപെട്ടോ..." അതിന് ദേവു ചെറുതായി ഒന്ന് മൂളി.
"... വേറെയും നോക്കിക്കോ..."
"... വേണ്ട ഇത് മതി..." വലിയ താല്പര്യം ഇല്ലാതെ ദേവു പറഞ്ഞു.
പിന്നെ അവളോട് തർക്കിക്കാതെ എനിക്ക് ഇഷ്ട്ടപെട്ട കുറച്ചു ഡ്രസ്സ് അവൾക്കായി വാങ്ങി. പിന്നെ കല്ലുവിനും കുപ്പായം വാങ്ങി. കല്ലു ആണെങ്കിൽ അവൾക്ക് പുതിയ കുപ്പായം എടുക്കുമ്പോൾ വലിയ സന്തോഷത്തോടെ അവിടെ തുള്ളി ചാടി.
"...നീ എന്താ കാണിക്കുന്നേ പൈസ ഒക്കെ ഞാൻ കൊടുത്തോളം..." ബില്ല് അടിച്ച ശേഷം സ്വന്തം പൈസ കൊടുക്കാൻ ഒരുങ്ങിയ ദേവുവിനെ തടഞ്ഞുകൊണ്ട് ഞാൻ പൈസ കൊടുത്തു.
"... എന്താ ആലോചിക്കുന്നേ..." തിരിച്ചു വീട്ടിലേക്ക് പോകുന്നവഴി ഒപ്പം ഇരുന്ന കല്ലു എന്നെ ഒരുപാട് വിളിച്ചിട്ടും വിളി കേൾക്കാത്ത പോലെ ഇരുന്ന എന്നോട് ദേവു ചോദിച്ചു.
"...ഏയ്യ് പണ്ട് ഞാൻ നിന്നോടൊപ്പം ഷോപ്പിംഗ് ചെയ്യാൻ വന്നത് ആലോചിക്കായിരുന്നു..." ദേവു സംശയത്തോടെ എന്നെ നോക്കി.
"...അന്നൊക്കെ ദേവന് നിന്റൊപ്പം ഷോപ്പിങ്ങിന് വരാൻ പേടിയായിരുന്നു. നീ
💬 Comments
View all comments