0%

Chapter Title : തേജാത്മികം 12 [Nishinoya]

Author : Nishinoya Read All Parts 2.1K

ഉദ്ദേശിച്ച ഡ്രസ്സ് കിട്ടുന്നവരെ ആ കടയിലെ മുഴുവൻ ഡ്രെസ്സും നീ അവരെക്കൊണ്ട് എടുപ്പിച്ച് അരിച്ചു പറക്കുമായിരുന്നു. എന്നിട്ടും കിട്ടിയില്ല എങ്കിൽ ഒരു കൂസലും ഇല്ലാതെ അടുത്ത ഷോപ്പിലേക്ക് പോകും. ആ നീയാണ് ഇന്ന് ഒന്നോ രണ്ടോ ഡ്രസ്സിൽ നിന്നും ഒരെണ്ണം സെലക്ട്‌ ചെയ്തത്..."

"...ജീവിതം നമ്മളെ പലതും പഠിപ്പിക്കും. അന്നൊക്കെ എല്ലാരും ശ്രെദ്ധിക്കാനും ആഡംബരം കാണിക്കാനുമാണ്ഞാൻ ഓരോ ഡ്രെസ്സും വാങ്ങി കൂട്ടിയത്. ഇപ്പൊ മാനം മറക്കാനുള്ള തുണിയായി മാത്രമേ ഇതിനെ ഞാൻ കാണുന്നുള്ളൂ..." ചിരിക്കാൻ ശ്രെമിച്ചുകൊണ്ട് ദേവു അത് പറഞ്ഞെങ്കിലും നിറം മങ്ങിയ സ്വപ്നങ്ങളുടെ വേദന ആ വാക്കുകളിൽ പ്രകടമായിരുന്നു.

പോകുന്ന വഴി ഹോട്ടലിൽ കയറി ഫുഡും കഴിച്ചശേഷം ഞങ്ങൾ വീട്ടിലെത്തി. വൈകുന്നേരം വാങ്ങിയ സാധനങ്ങൾ അടുക്കളയിൽ ഒരുക്കിവയ്ക്കുന്ന തിരക്കിലായിരുന്നു ദേവു. അതിനാൽ വെറുതെ അവളെ ബുദ്ധിമുട്ടിക്കാതെ ഉമ്മറത്ത് കല്ലുവുമായി കളിച്ചിരുന്നു. രാത്രിയും പുറത്ത് നിന്ന് ഭക്ഷണം വരുത്തിച്ച് കഴിച്ചു. രാവിലെ മുഴുവൻ അലഞ്ഞു തിരിഞ്ഞു നടന്ന ദേവുവിനെ രാത്രി ഭക്ഷണം ഉണ്ടാക്കാൻ പറയുന്നത് ശരിയല്ലല്ലോ. അന്ന് രാത്രിയും രണ്ടുപേരും രണ്ട് കട്ടിലിൽ ആയിരുന്നു. കല്ലു ദേവുവിന്റെ ഒപ്പവും.

പിറ്റേന്ന് രാവിലെ എഴുനേറ്റ് പല്ലും തേച്ച് കുളിച്ച് ഭക്ഷണം കഴിക്കാൻ ഡയനിങ് ടേബിളിൽ ഇരിക്കുമ്പോൾ ആണ് കുളിച്ചൊരുങ്ങി കൈയിൽ ഒരു ബാഗുമായി ദേവു വരുന്നത്.

"... നീ ഇത് എങ്ങോട്ടാ..." മനസ്സിലാവാതെ അവളെ അടിമുടിനോക്കി ഞാൻ ചോദിച്ചു.

"...ഞാൻ textiles പോവാൻ ഇറങ്ങിയത..."

"... നീ ജോലിക്ക് പോവാണോ..."

"... അതെ..." ദിർഥിയിൽ ഓരോന്ന് ചെയ്യുന്ന കൂട്ടത്തിൽ ദേവു പറഞ്ഞു.

"... ഇവിടെന്ന് ആദ്യമായിട്ട് അല്ലെ പോണേ

💬 Comments

View all comments