Chapter Title : തേജാത്മികം 14 [Nishinoya]
പൂവ് തരുന്നേ..." കല്ലുവിനെ ഞാൻ തുറിച്ചു നോക്കി.
"...ഈ അച്ഛന് ഒന്നും അറിയില്ല. ഇന്നാണ് വാല്നട്ട് ഡേ. I love you ഉള്ളോർ പൂവ് കൊടുക്കുന്ന ദിവസം..." കല്ലു പറഞ്ഞു.
"...വാല്നട്ട് അല്ലടി അണ്ടിപരിപ്പ്. വലന്റൻസ് ഡേ എന്ന് പറയാൻ പോലും അറിയാതെയാ പൂവ് കൊടുക്കാൻ നടക്കണേ ..." ഞാൻ കല്ലുവിനെ ശാസിച്ചു.
"...അല്ല അവൻ പൂവ് തന്നപ്പോ നീ എന്തിനാ വാങ്ങിയെ..."
"... അത്... അത്..." നാണത്തോടെ കല്ലു എന്നെ കെട്ടിപിടിച്ച് എന്റെ കഴുത്തിനു പിന്നിലായി അവൾ മുഖം ഒളിപ്പിച്ചു.
"... ദൈവമേ... മുട്ടയിൽ നിന്നും വിരിയാത്ത കുരുപ്പിനും പ്രേമമോ..." നെഞ്ചിൽ കൈവെച്ചു ഞാൻ മുകളിലേക്ക് നോക്കി സ്വയം പറഞ്ഞു.
"... അച്ഛാ അമ്മക്ക് പൂവ് കൊടുത്തോ..." നാണം ഒക്കെ മാറിയതും കല്ലു ചോദിച്ചു.
"... ഇല്ല. ഇന്ന് ഏത് ദിവസം ആണെന്ന് പോലും നീ പറഞ്ഞപ്പോഴാ ഞാൻ അറിഞ്ഞേ..."
"... ശോ... അച്ഛൻ പൂവ് കൊടുക്കാതെ അമ്മ എങ്ങനെ അറിയും അച്ഛക്ക് അമ്മയോട് I love you ആണെന്ന്..." തലയിൽ കൈവെച്ച് കല്ലു ചോദിച്ചു.
"... അപ്പൊ കൊടുക്കാം അല്ലെ. എന്നാ ഈ പൂവ് ഇങ്ങ് എടുക്ക് ഞാൻ കൊണ്ട് പോയി കൊടുത്തിട്ടു വരാം..." കല്ലുവിന്റെ കൈയിൽ ഇരിക്കുന്ന പൂവ് വാങ്ങാൻ ഞാൻ ശ്രെമിച്ചതും അവൾ. തടഞ്ഞു.
"... ഇത് എനിക്ക് കിട്ടിയ പൂവാ. ഞാൻ തരൂല..." അതും പറഞ്ഞ് കല്ലു എന്റെ മടിയിൽ നിന്നും ഇറങ്ങി മുറ്റത്തേക്ക് നടന്നു.
"... അച്ഛാ ഇത് അമ്മക്ക് കൊടുത്തോ..." മുറ്റത്തെ റോസാച്ചെടിയിൽ ഉണ്ടായിരുന്ന ഏക പൂവ്
💬 Comments
View all comments