0%

Chapter Title : തേജാത്മികം 14 [Nishinoya]

Author : Nishinoya Read All Parts 4.7K

തേജസ്‌ ഏട്ടൻ എന്നോടുള്ള ഇഷ്ട്ടം കൊണ്ട് വന്നത് അല്ലെ. കൈയിലെ പൂവ് ഒന്ന് മണപ്പിച്ചു അതിൽ തേജസിന്റെ പ്രണയം അവളുടെ മൂക്കിലേക്ക് ഇരച്ചു കയറി. അറിയാതെ അവളുടെ കവിളുകൾ ചുവന്ന് ചുണ്ടിൽ നാണത്തിന്റെ പുഞ്ചിരി വിരിഞ്ഞു.

അതിനു ശേഷം തേജസും കല്ലുവും അടുക്കളയുടെ വശത്തേക്കെ പോയില്ല. ഇനി ചെന്നാൽ ദേവുവിന്റെ പ്രതികരണം എന്താവും എന്ന് ഒരു പിടിയും ഇല്ലല്ലോ. രാത്രി കല്ലുവും തേജസും ഊണ് മേശയിൽ അത്താഴം കഴിക്കാനായി ഒത്തുകൂടി. ദേവു ആണെങ്കിൽ കപട ദേഷ്യത്തിൽ ചപ്പാത്തിയും കറിയും വിളമ്പി തേജസിനും കല്ലുവിനും കൊണ്ട് കൊടുത്തു. ദേവുവിന്റെ മുഖഭാവം ശെരിയല്ലത്തോണ്ട് തേജസും കല്ലുവും തലകുനിച്ച് ആണ് ഇരിക്കുന്നത്.

"... അച്ഛാ... അച്ഛാ... ശൂ... ശൂ..." കല്ലു അടക്കത്തിൽ തേജസിനെ വിളിച്ച് ദേവുവിനെ നോക്കാൻ പറഞ്ഞു. അവനും ഒളിക്കണ്ണിട്ട് ദേവുവിനെ നോക്കിയതും അടുക്കളയിലേക്ക് പോവുന്ന ദേവുവിന്റെ തലയിൽ അവൻ കൊടുത്ത പൂവ്.

"... ഹ്മ്മ്‌... എന്താ നോക്കുന്നെ..." അടുക്കളയിൽ നിന്നും തിരികെ വന്നിട്ടും നിർത്താതെ ദേവുവിനെ നോക്കുന്നത് കണ്ട് അൽപ്പം പരുക്കനോടെ ദേവു ചോദിച്ചു.

"... അല്ല... പൂവ്..." മടിച്ചു മടിച്ച് തേജസ്‌ ചോദിച്ചു.

"...ആ... അത്...ഞാൻ കഷ്ടപ്പെട്ട് വളർത്തിയ പൂവാ അതിനെ വെറുതെ കളയാൻ മനസ് വന്നില്ല അതുകൊണ്ട് തലയിൽ ചൂടിയെന്നെ ഉള്ളു..." തേജസിനോടുള്ള പ്രണയം ഉള്ളിൽ ഒതുക്കികൊണ്ട് ദേവു മുരടനാക്കി പറഞ്ഞു.

"... അച്ഛാ എന്താ ആലോചിക്കുന്നേ..." രാത്രി തേജസിന്റെ നെഞ്ചിൽ കിടന്ന കല്ലു ഒന്നും മിണ്ടാതെ ആലോചിച്ചു കിടക്കുന്ന തേജസിനോട് ചോദിച്ചു.

"... നിന്റെ അമ്മ ഒരു അൻറൊമാന്റിക് മൂരാച്ചി ആണല്ലോ എന്ന് ആലോചിച്ചതാ..."

💬 Comments

View all comments