Chapter Title : തേജാത്മികം 14 [Nishinoya]
സംസാരവും പ്രവർത്തിയും കണ്ടാൽ ഇതിൽ ആരാ കുട്ടിയെന്നു നമുക്ക് തോന്നിപോവും. നാളെ കല്ലുവിന്റെ സ്കൂളിൽ ലീവ് ആയോണ്ട് മാമൻ കല്ലുവിനെയും കൂട്ടിയാണ് വീട്ടിൽ പോയത്.
"...നീ ഇതുവരെ പോയില്ലേ..." പണിയിൽ മുഴുകി ഇരുന്ന ഞാൻ രാത്രി ആയതും ദേവു എന്നെ കാത്ത് നിന്നത് ഒന്നും ഞാൻ അറിഞ്ഞില്ല. ഷോപ്പിലെ ബാക്കി എല്ലാരും പോയി കഴിഞ്ഞിരുന്നു.
"... അത് കൊള്ളാം രാവിലെ എന്റൊപ്പം വണ്ടിയിൽ വന്നിട്ട് വൈകുനേരം ഏട്ടനെയും കാത്ത് നിന്നത് എന്റെ കുറ്റം ആയോ..." രണ്ടു കൈയ്യും ഇടുപ്പിൽ കൊടുത്ത് ദേവു എന്നെ ശകരിച്ചു.
"... സോറി ദേവു നിന്റെ കര്യം ഞാൻ ഓർത്തില്ല. നമുക്ക് ഇപ്പൊ പോവാമേ..." ഞൻ വേഗം പോയി ഡ്രെസ്സും മാറി ഷോപ്പും പൂട്ടി ദേവുവിന്റെ അടുത്തേക്ക് എത്തി.
"... നല്ല മഴക്കോള് ഉണ്ടല്ലോ വീട് എത്തുന്നതിന് മുമ്പ് പെയ്യോ..." സ്കൂട്ടിയിൽ ദേവുവിന് പിന്നിൽ കയറവേ ഞാൻ ചോദിച്ചു.
"... പെയ്താൽ എന്താ നമ്മൾ നനയും അത്രെ ഉള്ളു..." കുസൃതി ചിരിയോടെ ദേവു പറഞ്ഞു.
"... നിനക്ക് അതൊക്കെ പറയാം പനി പിടിച്ചു കിടന്നാൽ ആര് നോക്കും..."
"... ഏട്ടനെ നോക്കാൻ ഞാൻ ഇല്ലേ..." സാധാരണപോലെയാണ് ദേവു അത് പറഞ്ഞത് എങ്കിലും കേൾക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം.
"... നീ ഇപ്പൊ നല്ലപോലെ സ്കൂട്ടി ഓടിക്കുണ്ടല്ലോ..." വണ്ടി ഓടിക്കവേ ഞാൻ ദേവുവിനെ ഒന്ന് പുകഴ്ത്തി.
"... ഞാൻ അന്നേ പറഞ്ഞില്ലേ ചെറിയൊരു സ്റ്റാർട്ടിങ് ട്രബിളെ എനിക്ക് ഉള്ളു ഓടിച്ചു പഠിച്ചാൽ ഞാൻ പുലി ആവുമെന്ന്..." അല്പം അഹങ്കാരത്തോടെ ദേവു പറഞ്ഞു.
"... ആണോ എന്നാൽ
💬 Comments
View all comments