0%

Chapter Title : തേജാത്മികം 14 [Nishinoya]

Author : Nishinoya Read All Parts 4.7K

തേങ്ങയ കാണിക്കുന്നേ..." അവന്റെ കോപ്രായങ്ങൾ കണ്ട് ഞാൻ ചോദിച്ചു.

"... ഫസ്റ്റ് ഇമ്പ്രേഷൻ ഈസ്‌ ദി ബെസ്റ്റ് ഇമ്പ്രേഷൻ എന്നല്ലേ ആശാനേ. അപ്പൊ നമ്മൾ കുറയ്ക്കാൻ പാടില്ലല്ലോ..."

"... പിന്നെ... പിന്നെ ഒട്ടും കുറയ്ക്കണ്ട. ആ വായിൽ നിന്നും ഒലിച്ചിറങ്ങുന്ന തേങ്കൂടി തുടച്ച് കളഞ്ഞിട്ട് നീ പൊയ്ക്കൊ..."

"... ഒന്ന് പോ ആശാനേ. അല്ല എന്താ കുട്ടിയുടെ പേര്..."

"... പേരൊക്കെ അവിടെ ചെല്ലുമ്പോൾ നിനക്ക് മനസ്സിലാവും..."

"... എന്നാ ഞാൻ പോയിട്ട് വരാം..." അതും പറഞ്ഞ് കിച്ചു നീതുചേച്ചിയുടെ അടുത്തേക്ക് പോയി.

"... ആ കാവടി തുള്ളി പോവുന്നവനെ നീ തന്നെ കാത്തോണേ ഭഗവാനെ..." കിച്ചുവിന്റെ പോക്ക് കണ്ട് എനിക്ക് തന്നെ പരിതാപം തോന്നി.

"... നീതുചേച്ചി..." വളരെ സന്തോഷത്തോടെ തുള്ളി കളിച്ചാണ് കിച്ചു അവിടേക്ക് ചെന്നത്.

"...എന്താടാ പതിവില്ലാതെ ഇതുവഴി..." കിച്ചുവിന്റെ ചാടിത്തുള്ളിയുള്ള വരവ് കണ്ട് നീതു തിരക്കി.

"... പുതിയ സ്റ്റാഫ്‌ എത്തിയെന്നൊക്കെ കേട്ടു. ഒന്ന് പരിചയപ്പെടാൻ വന്നതാ..." ഇച്ചിരി ആറ്റിട്യൂട് ഇട്ട് തന്നെ കിച്ചു പറഞ്ഞു.

"... ആണോ. എന്നാ പരിചയപ്പെട്ടോ ഇതാണ് പുതിയ സ്റ്റാഫ്‌..." ദേവുവിനെ ചൂണ്ടി നീതു പറഞ്ഞു.

"... ഇത് നമ്മുടെ ദേവൂചേച്ചി അല്ലെ..." ലേശം കൗതുകത്തോടെ കിച്ചു ചോദിച്ചു.

"...ആ ദേവു ചേച്ചി തന്നെയാ പുതിയ സ്റ്റാഫ്‌..." ചിരി അടക്കി നീതു പറഞ്ഞൊപ്പിച്ചു.

"... അയ്യേ കരിക്ക് കൊണ്ട് വരാൻ പറഞ്ഞപ്പോ കൊട്ടത്തേങ്ങയും അയാണല്ലോ ആശാന്റെ വരവ്..." നിരാശയോടെ കിച്ചു പിറുപിറുത്തു.എന്നാൽ ശബ്ദം അൽപ്പം കൂടുപോയി.

"... ആരാടാ നിന്റെ കൊട്ടത്തേങ്ങ 😡..." ദേവു കലിപ്പിച്ചു

💬 Comments

View all comments