0%

Chapter Title : തേജാത്മികം 14 [Nishinoya]

Author : Nishinoya Read All Parts 4.7K

നോക്കിയതും കിച്ചു നിന്നുരുകി.

"... അയ്യോ... ഞാൻ ചേച്ചിയെ അല്ല ഉദ്ദേശിചേ..." എന്ന് പറഞ്ഞ് ഒറ്റ ഓട്ടമായിരുന്നു.

"... ഇപ്പൊ നീ ഓടിക്കോ നിന്നെ ഞാൻ പിന്നെ എടുത്തോളാം..." പിന്നാലെ ദേവു വിളിച്ചു പറഞ്ഞു.

"...എന്നാലും ഇത് വല്ലാത്ത ചതിയായി പോയി ആശാനേ..." തേജസിന് മുന്നിൽ എത്തി കിതപ്പ് മാറാതെ കിച്ചു പറഞ്ഞു.

"...എന്ത് പറ്റി രമണ..." പരിഹാസ ചിരിയോടെ തേജസ്‌ തിരക്കി.

"...ചേച്ചിയാണ് പുതിയ സ്റ്റാഫ്‌ എന്ന് പറയണ്ടായിരുന്നോ. ഇതിപ്പോ രാവിലെ തന്നെ ഏണിയായി. ഇനി ഞാൻ എങ്ങനെ അങ്ങോട്ട് പോവും..."

"...രാവിലെ എന്തായിരുന്നു നിന്റെ ഇളക്കം. ഇടക്ക് ഇങ്ങനെ ചെറിയ ഡോസ് കിട്ടുന്നത് നല്ലതാ..." കിച്ചുവിനെ ഗുണദോഷിച്ച് ഞാൻ നേരെ പണിയിലേക്ക് കടന്നു.

"... അച്ഛാ..." വൈകിട്ട് പണി ചെയ്തോണ്ട് ഇരിക്കുമ്പോഴാ കുഞ്ഞി പല്ലും കാട്ടി ചിരിച്ചോണ്ട് കല്ലു എന്റെ അടുത്തേക്ക് ഓടി വരുന്നത്.

"... മോള് എന്താ ഇവിടെ..." അമ്പരപ്പ് മാറാതെ ഞാൻ ചോദിച്ചു.

"... രാവിലെ അമ്മ പറഞ്ഞു സ്കൂൾ കഴിഞ്ഞ് ഇവിടെ ഇറങ്ങാൻ..."

"... ആണോടാ..." കല്ലുവിന് ഉമ്മകൊടുത്തോണ്ട് ഞാൻ പറഞ്ഞു.

"... വാ അച്ഛാ നമുക്ക് വീട്ടിൽ പോവാം..."

"... അച്ഛന്റെ പണി കഴിഞ്ഞിട്ടില്ലടാ. മോള് അമ്മയുടെ അടുത്ത്‌ പോയി ഇരിക്ക് അച്ഛൻ പണി കഴിഞ്ഞ് പെട്ടെന്ന് വരാട്ടോ..." അതും പറഞ്ഞ് കുഞ്ഞിനെ ദേവുവിന്റെ അടുത്തേക്ക് പറഞ്ഞയച്ചു.

പിന്നെ അധികം വൈകിപ്പിക്കാതെ പെട്ടെന്ന് പണി ചെയ്തു. പണിയെല്ലാം തീർത്ത്‌ ദേവുവിന്റെ അടുത്തേക്ക് ചെന്നപ്പോ നീതുചേച്ചി പോയിരുന്നു. കല്ലുവിനെയും ദേവുവിനെയും കൂട്ടി ഞാൻ വീട്ടിലേക്ക് പോയി. വീട്ടിൽ ചെന്ന് കുളിയൊക്കെ

💬 Comments

View all comments