Chapter Title : തേജാത്മികം 14 [Nishinoya]
കഴിഞ്ഞതും ദേവു അടുക്കളയിൽ കയറി. ഞാനും അവൾക്ക് ഒപ്പം അടുക്കളയിലെ സ്ലാബിൽ കയറി ഇരുന്നു.
"... പുതിയ ജോലി എങ്ങനെ ഉണ്ട് ഇഷ്ട്ടായോ..." ഞാൻ അവളോട് ചോദിച്ചു.
"...ആഹ് കുഴപ്പം ഇല്ല. കാര്യങ്ങൾ മനസ്സിലാവാൻ ഇച്ചിരി സമയം എടുക്കുമെന്ന് തോന്നുന്നു..." പച്ചക്കറി അരിയുന്ന വേളയിൽ അവൾ പറഞ്ഞു.
"...എല്ലാം പഠിച്ചോ നീതുചേച്ചി പോയാൽ പിന്നെ നീയാ എല്ലാം നോക്കി നടത്താൻ ഉള്ളെ..." അതിന് ദേവു ഒന്ന് പുഞ്ചിരിച്ചു.
"... നാളെ മുതൽ നീ നിന്റെ സ്കൂട്ടിയിൽ ഷോപ്പിലേക്ക് വന്നാൽ മതി കേട്ടോ..."
"... അതെന്താ..." സംശയത്തോടെ ദേവു ചോദിച്ചു.
"... എന്റെ പണി എപ്പൊ കഴിയും എന്ന് പറയാൻ പറ്റില്ല. ചെറിയ വല്ല പണിയും ആണെങ്കിൽ ഞാൻ അത് തീർത്തിട്ടെ വരും. അതുവരെ നീ പോസ്റ്റ് ആവണ്ടല്ലോ..." അതിന് ദേവു ഒന്ന് മൂളി.
"... കല്ലു ഇനിമുതൽ ഷോപ്പിൽ ആണോ ഇറങ്ങുന്നേ..." ഞാൻ ചോദിച്ചു.
"... അവൾ നേരത്തെ വരുമല്ലോ അപ്പൊ ഷോപ്പിൽ ഇറങ്ങിയാൽ പണിയൊക്കെ കഴിഞ്ഞു അവൾക്ക് എന്റൊപ്പം വീട്ടിൽ വരാലോ. അവിടെ ആവുമ്പോൾ എനിക്ക് അവളെ ശ്രെദ്ധിക്കാനും പറ്റും ഏട്ടന് വേറെ ബുദ്ധിമുട്ട് ഒന്നും ഉണ്ടാകുകയും ഇല്ല..." ആലോചിച്ചപ്പോ എനിക്കും അത് ശെരിയായി തോന്നി.
"... ഹെലോ മാഡം..." ഞായറാഴ്ച ദേവു അടുക്കളയിൽ പണി ചെയ്യുമ്പോഴാണ് പിന്നിൽ നിന്നും ഒരു വിളി കേൾക്കുന്നത്.
"...ഹാ... വേദികെ... നീ എന്താ ഇവിടെ..." അടുക്കള വാതിൽക്കൽ നിൽക്കുന്ന വേദികയെ കെട്ടിപിടിച്ചോണ്ട് ദേവു ചോദിച്ചു.
"... അതെന്താടി. എനിക്ക് ഇങ്ങോട്ട് വന്നൂടെ..." വേദിക പരിഭവത്തോടെ ചോദിച്ചു.
"...ഓ വരാം
💬 Comments
View all comments