0%

Chapter Title : തേജാത്മികം 2 [Nishinoya]

Author : Nishinoya Read All Parts 2.1K

എഴീക്കാതെ അഞ്ജലിക്ക് വന്ന കാൾ അവൾ അറ്റന്റ് ചെയ്തു.

"...നീ ഇന്ന് പറഞ്ഞത് പോലെ പുള്ളിക്ക് എന്നെ ഇഷ്ട്ടം ആയിരിക്കോ..."

"... ഏത് പുള്ളി..."

"... തേജസ്‌ ഏട്ടന്റെ കാര്യാ ഞാൻ ചോദിച്ചേ..."

".... എന്റെ പൊന്ന് തനു നിനക്ക് രാത്രി ഉറക്കം ഒന്നും ഇല്ലേ. വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിപ്പിക്കാതെ പോയെ..." തിരിച്ച് എന്തെങ്കിലും പറയുന്നതിന് മുമ്പ് അഞ്ജലി കാൾ കട്ട്‌ ആക്കി.

"... ഞാൻ ഇന്നലെ ഒരുപോള കണ്ണടച്ചിട്ടില്ല നിനക്ക് അറിയോ..." പിറ്റേന്ന് ബസ് ഇറങ്ങി കോളേജിലേക്ക് പോകവേ തൻവിക അഞ്ജലിയോട് പറഞ്ഞു.

"...നീ ഉറങ്ങാത്തത് ശെരി അതിനെന്തിനാ വെറുതെ എന്റെ ഉറക്കം കൂടി കളയുന്നെ..." ദൈനിയത്തോടെ അഞ്ജലി ചോദിച്ചു.

"... ദേ അഞ്ചു എന്റെ വായിൽ ഇരിക്കുന്നത് നീ കേൾക്കണ്ട കേട്ടല്ലോ. ഇന്നലെ ആവശ്യം ഇല്ലാത്ത ഓരോന്ന് പറഞ്ഞു എന്നെ കൺഫ്യൂസ് ആക്കിയത് നീയാ എന്നിട്ട് അവൾ പറയുന്നത് കേട്ടില്ലേ..." അതും പറഞ്ഞു ദേഷ്യത്തോടെ തൻവിക നടത്തത്തിന്റെ വേഗത കൂട്ടി.

"... ഹാ പിണങ്ങല്ലെടി. നിനക്ക് ഇപ്പൊ എന്താ വേണ്ടേ തേജസ്‌ ഏട്ടൻ എന്താ അങ്ങനെ പറഞ്ഞത് എന്ന് അറിയണം അത്രയല്ലേ ഉള്ളു..." തൻവികയോടൊപ്പം നടന്നേത്തി അഞ്ജലി ചോദിച്ചു. അതിന് തൻവിക മൂളി.

"...അടുത്ത തവണ തേജസ്‌ ഏട്ടനെ കാണുമ്പോൾ ഞാൻ തന്നെ ചോദിച്ചോളാം പോരെ..." അത് പറഞ്ഞു തീർന്നതും തേജസിന്റെ ബുള്ളറ്റ് അവർക്ക് വട്ടം വച്ചു.

"... ഗുഡ്.... ഗുഡ് മോർണിംഗ് ചേട്ട..." ചെറിയ ഭയത്തോടെ അഞ്ജലി വിഷ് ചെയ്തു.

"... ഗുഡ് മോർണിംഗ്. എന്താ രണ്ടുപേരും ക്ലാസ്സിൽ പോണില്ലേ..."

"... ആഹ്

💬 Comments

View all comments