0%

Chapter Title : തേജാത്മികം 2 [Nishinoya]

Author : Nishinoya Read All Parts 2.1K

എന്താ ഇവിടെ..."

"... താൻ പേടിക്കാതെ. ഞാൻ തന്നെ പിടിച്ച് തിന്നത്തൊന്നും ഇല്ല..." ചെറിയ പുഞ്ചിരിയോടെ അത് പറഞ്ഞതും കക്ഷിയുടെ മുഖം ഒന്ന് തെളിഞ്ഞു.

"... ഐസ്ക്രീം കഴിക്കുമല്ലോ അല്ലെ..." അതിന് ചെറിയൊരു മൂളൽ മാത്രം വന്നു. അവിടെ ഉണ്ടായിരുന്ന ഷോപ്പിൽ നിന്നും രണ്ട് കോൺ ഐസ് വാങ്ങി തെങ്ങിൻ തണൽ ഉള്ള ഭാഗത്തായി കടലിനെ നോക്കി ഇരുപ്പ് ഉറപ്പിച്ചു ഒപ്പം അവളും. എന്റെ കൈയിലെ ഐസ്ക്രീം അവൾക്ക് നൽകി പതിയെ ഞങ്ങൾ കഴിക്കാൻ ആരംഭിച്ചു.

"... എന്താ ചേട്ടന് സംസാരിക്കാൻ ഉള്ളത്..." ഐസ്ക്രീം കഴിക്കുന്നതിന്റെ ഇടക്ക് അവൾ തിരക്കി.

"... എനിക്ക് വളച്ചു ചുറ്റി പറയാൻ ഒന്നും അറിയില്ല. എനിക്ക് തന്നെ ഇഷ്ട്ട..." അത് കേട്ടതും ഐസ്ക്രീം നെറുകയിൽ കയറി പെണ്ണ് ഇക്കിളും തുടങ്ങി.

"...തന്റെ കൈയിൽ വെള്ളം ഉണ്ടോ..." അവളുടെ നെറുകയിൽ തട്ടിക്കൊണ്ടു ഞാൻ ചോദിച്ചു അതിന് അവളുടെ ബാഗിലേക്ക് ചൂണ്ടി. ബാഗിൽ നിന്നും വെള്ളം കൊടുത്ത് നെറുകയിൽ മൂന്നാൽ തവണ തട്ടികൊടുത്തപ്പോ അത് ശെരിയായി.

"... താൻ ഓക്കേ അല്ലെ..." അതിന് അവൾ അതെന്ന് പറഞ്ഞു. കുറച്ചു നേരം ഞങ്ങൾ തിരമാല നോക്കി ഇരുന്നു രണ്ടുപേരും ഒന്നും തന്നെ മിണ്ടിയില്ല.

"...ഞാൻ കരുതിയത് ചേട്ടന് എന്റെയടുത്ത് ദേഷ്യം ആയിരിക്കും എന്നാണ്..."

"... ദേഷ്യം ആയിരുന്നു നിന്നെ നേരിൽ കാണുന്ന വരെ..."

"... അപ്പൊ അന്ന് എനിക്ക് ലിഫ്റ്റ് തന്നപ്പോ കണ്ടില്ലേ..." ഉള്ളിലെ സംശയം അവൾ പ്രകടമാക്കി.

"... അന്ന് ഞാൻ നോക്കുമ്പോൾ റോഡിന്റെ നടുക്ക് നിന്ന് ഒരു പെണ്ണ് കസർത്ത് കാണിക്കുന്നു പാവം

💬 Comments

View all comments