Chapter Title : തേജാത്മികം 2 [Nishinoya]
അല്ലെ എന്ന് തോന്നി നിർത്തിയതാ അല്ലാതെ മുഖം ഒന്നും ശ്രദ്ധിച്ചില്ല..."
"...ഇത്രയും സുന്ദരിയാ എന്നെ ശ്രെദ്ധിച്ചില്ലെന്നോ 😒..." തൻവിക പിറു പിറുത്തു. തേജസ് എന്താന്ന് ചോദിച്ചതും അവൾ ഒന്നുമില്ലെന്ന് തലയാട്ടി.
"...തന്നെ അന്ന് കോളേജിൽ ആക്കിയ ശേഷം കുറച്ചു നാൾ കഴിഞ്ഞ ഞാൻ കോളേജിലേക്ക് തിരിച്ചു വരുന്നത്. വന്നപ്പോഴോ ഞാൻ പോലും അറിയാതെ എനിക്ക് ഒരു കാമുകി. ആദ്യം ഒന്നും വലിയ കാര്യമാക്കി എടുത്തില്ല. പിന്നെ ക്ലാസ്സിലും കോളേജിലും ഉള്ള എല്ലാരും ഓരോ ചോദ്യങ്ങളും കളിയാക്കലുമായി വന്നു. ആ സമയത്ത് ദേഷ്യവും സങ്കടവും ഒരു തരം പ്രാന്ത് പിടിക്കുന്ന പോലെ തോന്നി അപ്പോഴെങ്ങാനും നീ എന്റെ മുമ്പിൽ വന്നിരുന്നെങ്കിൽ കരണം അടിച്ചു പൊട്ടിച്ചേനെ..." തൻവിക അറിയാതെ കവിളിൽ കൈയിൽ വച്ചു.
"...പിന്നെ നിന്നെ എങ്ങനെ എങ്കിലും കണ്ട് സത്യാവസ്ഥ അറിയണം എന്ന് തോന്നി. അതിനാ അന്ന് ക്ലാസ്സിൽ വന്ന് അനേഷിച്ചത് അപ്പൊ നീ ലീവും. പിന്നെ ഫ്രഷേഴ്‌സ് ഡേക്ക് നിന്റെ പാട്ട് ഉണ്ടെന്ന് മൈക്കിലൂടെ അറിഞ്ഞപ്പോ ആ സ്റ്റേജിൽ എല്ലാരുടെയും മുന്നിൽവച്ച് നിന്നെക്കൊണ്ട് സത്യം പറയിപ്പിക്കാൻ ഓടി വന്നതാ..."
"... എന്നിട്ടോ..." ആകാംഷയോടെ തൻവിക ചോദിച്ചു.
"... തന്നെ ആദ്യം കണ്ടപ്പോഴേ ഉള്ളിൽ ഒരു പിടച്ചിൽ ആയിരുന്നു. എന്തോ വല്ലാത്തൊരു സ്പാർക്ക് ഇത്രയും നാൾ ആരോടും തോന്നാത്ത ഒരു ഇത്. ആ നിമിഷം നിന്നോടുള്ള ദേഷ്യം എല്ലാം അലിഞ്ഞ് ഇല്ലാതായി. അതിനുശേഷം താൻ പോലും അറിയാതെ ഞാൻ തന്റെ പിന്നിൽ തന്നെ ഉണ്ടായിരുന്നു. അപ്പോഴാ ലൈബ്രറിയിൽ വച്ച് നമ്മുടെ ഏറ്റുമുട്ടൽ. എന്ത് കലിപ്പ് ആയിരുന്നടോ അന്ന്..." ചെറിയ
💬 Comments
View all comments