0%

Chapter Title : തേജാത്മികം 2 [Nishinoya]

Author : Nishinoya Read All Parts 2.1K

ചുഞ്ചിരിയോടെ തൻവികയെ നോക്കി.

"... എനിക്ക് അന്ന് മൂഡ്സിംഗ്സ് ആയിരുന്നു. അതാ അങ്ങനെ പെരുമാറിയെ സോറി..." ചെറിയ ചമ്മലോടെ അവൾ പറഞ്ഞ്.

"... ഏയ്യ് അന്ന് തന്റെ ഓരോ വാക്കും പ്രവർത്തിയും ഞാൻ നല്ലപോലെ ആസ്വദിച്ചു. പിന്നെ തേജസിന്റെ പെണ്ണ് ആണെന്ന് തന്റേടത്തോടെ പറഞ്ഞപ്പോ എന്തോ വല്ലാത്ത സന്തോഷം തോന്നി..." ഞാൻ അത് പറഞ്ഞതും പെണ്ണിന്റെ കവിൾ ഒക്കെ ചുമന്നു. വീണ്ടും നമുക്ക് ഇടയിൽ മൗനം വന്നുകേറി. എന്നാൽ ഉള്ളിൽ ഉള്ളത് എല്ലാം പറഞ്ഞ സന്തോഷത്തിലായിരുന്നു ഞാൻ.

"... ദേ അഞ്ജലിയുടെ കുറെ മിസ്സ്ഡ്കാൾ ഞാൻ ഒന്ന് അവളെ വിളിക്കട്ടെ..." എന്റെ അനുവാദവും വാങ്ങി അവൾ മാറി നിന്ന് അഞ്ജലിയെ വിളിച്ചു.

"... എന്നാൽ നമുക്ക് പോവാം..." അവൾ തിരിച്ചു വന്നതും ഇരുന്നിടത്ത് നിന്നും എഴുനേറ്റ് ഞാൻ പറഞ്ഞു അതിന് അവൾ സമ്മതം മൂളി.

"... സമയം ഉച്ചയായി തനിക്ക് വിശക്കുന്നില്ലേ. കഴിക്കാൻ വല്ലതും കൊണ്ട് വന്നിട്ടുണ്ടോ..." അതിന് ഇല്ലന്ന് തലയാട്ടി.

"... എന്നാ വാ ഇവിടെ അടുത്ത്‌ നല്ല ബിരിയാണി സ്പോട് ഉണ്ട് കഴിച്ചിട്ട് പോവാം..."

എനിക്ക് ഒപ്പം അവളും ആ കടയിലേക്ക് വന്നു. അവൾക്ക് വയർ നിറയെ ബിരിയാണി വാങ്ങി നൽകി ഞാനും കഴിച്ച് ബൈക്കിൽ കോളേജിലേക്ക് തിരിച്ചു. ഇങ്ങോട്ട് വന്നപ്പോൾ ഉണ്ടായിരുന്ന പേടിയൊക്കെ അവളുടെ മുഖത്ത്‌ കാണാൻ ഇല്ല. ആൾ കുറച്ചുകൂടി ഫ്രീ ആയപോലെ ഉണ്ട്. ഇടക്ക് ഇടക്ക് ഓരോ കാര്യങ്ങൾ ബൈക്കിന് പിന്നിൽ എന്നോട് സംസാരിക്കുന്നുണ്ട്. പിന്നെ ചില മൂളിപ്പാട്ടും കേൾക്കാം. അതെല്ലാം ആസ്വദിച്ചു കോളേജിലേക്ക് ഞാൻ ബൈക്ക് പറപ്പിച്ചു. ഉച്ചക്ക്

💬 Comments

View all comments