0%

Chapter Title : തേജാത്മികം 2 [Nishinoya]

Author : Nishinoya Read All Parts 2.1K

ഉള്ള ലഞ്ച് ബ്രേക്ക്‌ കഴിയാറായപ്പോഴാണ് ഞങ്ങൾ കോളേജിൽ എത്തിയത്. ബൈക്ക് നിർത്തിയതും ബൈ പറഞ്ഞ് പുള്ളിക്കാരി ക്ലാസ്സിലേക്ക് ഒറ്റ നടത്തം.

"...തൻവിക താൻ ഒന്നും പറഞ്ഞില്ല..." ബൈക്കിൽ ഇരുന്ന് തന്നെ അവളെ ഞാൻ നീട്ടി വിളിച്ചു. വിളി കേട്ടതും കക്ഷി തിരിച്ച് എന്റെ അടുത്തേക്ക് വന്നു.

"... ഫോൺ ഒന്ന് തരാവോ..." എന്റെ പക്കൽ എത്തിയതും എനിക്ക് നേരെ കൈ നീട്ടി. ഫോണിലെ ലോക്ക് മാറ്റി അവൾക്ക് കൊടുത്തു. അതിൽ എന്തൊക്കെയോ കുത്തിയിട്ട് തിരിച്ച് എനിക്ക് തന്നു.

"... അതെ എന്നോട് അടുപ്പം ഉള്ളവർ എന്നെ തനു എന്ന് വിളിക്കുന്നതാ എനിക്ക് ഇഷ്ട്ടം..."

ഫോൺ എന്നെ ഏൽപ്പിച്ച് അവൾ ക്ലാസ്സിലേക്ക് നടന്നു. ഫോൺ നോക്കിയപ്പോ പുതിയൊരു കോണ്ടാക്ട് ആഡ് ആക്കിയിട്ടുണ്ട്

Thanu💞

പെട്ടെന്ന് ഞാൻ തല ഉയർത്തി അവളെ നോക്കി പോകുന്ന പോക്കിൽ തിരിഞ്ഞു നോക്കി വശ്യമായി അവൾ ചിരിച്ചു. ഇത് സ്വപ്നമല്ല എന്ന് തിരിച്ചറിയാൻ ഇച്ചിരി സമയം എടുത്തു. ലഞ്ച് ബ്രേക്കിനു ശേഷമുള്ള ലോങ്ങ്‌ ബെൽ പോലും മധുരമുള്ളതായി തോന്നി. അതിരില്ലാത്ത സന്തോഷം ഒരുമാതിരി സൈമൺസിന്റെ വിക്കെറ്റ് കിട്ടിയ ശ്രീശാന്തിനെ പോലെ എന്തൊക്കെയോ കാണിച്ചു കൂട്ടി.

"... Helo ആരാ വിളിക്കുന്നെ..." രാത്രി കാൾ എടുത്തപാടെ തൻവിക ആരാ വിളിക്കുന്നത് എന്ന് തിരക്കി.

"... ഉച്ചക്ക് നമ്പർ തന്നത് വിളിക്കാൻ അല്ലെ..."

"... ഓ തേജസ്‌ ഏട്ടൻ. നമ്പർ തന്നെന്നു പറഞ്ഞ് രാത്രി ആണോ വിളിക്കുന്നെ..."

"... അയ്യോ സോറി ഞാൻ ഓർത്തില്ല..."

"... ഏയ്യ് വൈകണ്ട വൈകണ്ട. ഞാൻ ചുമ്മാ പറഞ്ഞതാ. എന്താ ഇപ്പൊ

💬 Comments

View all comments