0%

Chapter Title : തേജാത്മികം 2 [Nishinoya]

Author : Nishinoya Read All Parts 2.1K

എന്നും താൻ വരുന്നതും കാത്ത് അവിടെ നിൽക്കും ..." തൻവികക്ക് മനസിലായി അവൾ പറഞ്ഞ ലവ് സ്റ്റോറി വച്ച് അവളെ കളിയാക്കുന്നത് ആണെന്ന്.

"... Im really sorry. ചേട്ടന്റെ ലൗവർ ആണെന്ന് മനഃപൂർവം പറഞ്ഞ് നടന്നതല്ല. സാഹചര്യം കൊണ്ട് പറ്റിപോയത..."

"... എന്നാ പറയ് എന്തായിരുന്നു സാഹചര്യം..." തൻവിക കോളേജിൽ വന്നപ്പോ മുതൽ നടന്ന കാര്യങ്ങളും റാഗിംഗ് എല്ലാം പറഞ്ഞു.

"... ചേട്ടനെ നേരിട്ട് കണ്ട് ഇതേ പറ്റി സംസാരിക്കാൻ ഇരുന്നതാ അപ്പൊ ചേട്ടൻ ലീവ് ആയിരുന്നു..."

"... ഞാൻ തന്നെ തിരക്കി ക്ലാസ്സിൽ വന്നത് അറിഞ്ഞായിരുന്നോ..." അതിന് അവൾ ചെറുതായി ഒന്ന് മൂളി.

"... എന്നിട്ട് എന്താ എന്നെ വന്ന് കാണാതിരുന്നേ..."

"... പേടിച്ചിട്ടാ..." ചെറിയ ഭയത്തോടെ തൻവിക പറഞ്ഞു.

"...കഴിഞ്ഞ ദിവസം കോളേജ് മുഴുവൻ എന്നെ തിരക്കി നടന്നു എന്നാണല്ലോ ഞാൻ അറിഞ്ഞേ. അപ്പൊ പേടിയൊക്കെ മാറിയോ..." അതിനുള്ള ഉത്തരം അവളുടെ പക്കൽ ഇല്ലായിരുന്നു.ഇനിയും തൻവികയെ വെറുതെ ചോദ്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കണ്ട എന്ന് കരുതി തേജസ്‌ കാര്യത്തിലേക്ക് കടന്നു.

"... ആഹ് കഴിഞ്ഞത് കഴിഞ്ഞു. തന്നെ കാരണം എനിക്ക് ഈ കോളേജിൽ വേറെ പെണ്ണിനെ നോക്കാൻ പറ്റാത്ത അവസ്ഥ ആയല്ലോ..." താടിക്ക് കൈയ്യും കൊടുത്ത് ഞാൻ അവളെ നോക്കി അപ്പോഴും തൻവിക കുനിഞ്ഞ് ഇരുന്നത് അല്ലാതെ ഒന്നും മിണ്ടിയില്ല.

"... ഹെലോ...താൻ ഇവിടെ തന്നെയല്ലേ..." വിരൽ ഞൊടിച്ചോണ്ട് ഞാൻ ചോദിച്ചു. പെട്ടെന്ന് അവൾ ഒന്ന് ഞെട്ടി.

"...ഇനിയിപ്പോ പറഞ്ഞത് തിരുത്താൻ ഒന്നും നിൽക്കണ്ട..." അതിന് അവൾ കുനിഞ്ഞിരുന്ന് മൂളുക മാത്രം ചെയ്ത്.

"...

💬 Comments

View all comments