0%

Chapter Title : തേജാത്മികം 2 [Nishinoya]

Author : Nishinoya Read All Parts 2.1K

ആരെങ്കിലും ചോദിച്ചാൽ താൻ ധൈര്യമായി പറഞ്ഞോ തേജസിന്റെ പെണ്ണ് ആണെന്ന്..."കേട്ടത് വിശ്വസിക്കാനാകാതെ അവൾ ഞെട്ടി എന്നെ നോക്കിയിരുന്നു. ചെറിയ പുഞ്ചിരിയോടെ കണ്ണടച്ച് കാണിച്ചു ഞാൻ കാന്റീന് പുറത്തേക്ക് നീങ്ങി.

ഞാൻ പോയതും അഞ്ജലി തിരിച്ചു തൻവികയുടെ അടുത്തേക്ക് പോകുന്നത് കണ്ടു.

"... ടി തേജസ്‌ ഏട്ടൻ എന്താ പറഞ്ഞെ..." ഞെട്ടി തരിച്ചിരിക്കുന്ന തൻവികയോട് അഞ്ജലി ചോദിച്ചു.

"... തേജസ്‌ ഏട്ടൻ നിന്നെ വഴക്ക് പറഞ്ഞോ. ഇങ്ങനെ ഇരിക്കാതെ എന്തെങ്കിലും വാ തുറന്നു പറയ്..." സഹികെട്ടു അഞ്ജലി അവളെ കുലുക്കി വിളിച്ചു. തൻവിക യാത്രകമായി തല അഞ്‌ജലിക്ക് നേരെ തിരിച്ചു.

"... തേജസ്‌ ഏട്ടൻ പറഞ്ഞു പറഞ്ഞത് ഒന്നും മാറ്റി പറയണ്ട ആര് ചോദിച്ചാലും തേജസിന്റെ പെണ്ണ് ആണെന്ന് പറഞ്ഞേക്കാൻ..."

"... 😲ങേ അങ്ങനെ പറഞ്ഞോ..." കേട്ടത് വിശ്വസിക്കാനാകാതെ അമ്പരപ്പോടെ തേജസ്‌ പോയ വഴിയേ അഞ്ജലിയും നോക്കി ഇരുന്നു.

"... ദേ പിള്ളേരെ ബെൽ അടിച്ചു നിങ്ങൾക്ക് ക്ലാസ്സിൽ ഒന്നും പോണ്ടേ..." ക്യാന്റീനിലെ ചേട്ടൻ വന്ന് വിളിച്ചപ്പോഴാ രണ്ടിനും ബോധം വന്നത്.

"... ആഹ് പോവാ ചേട്ടാ..." അഞ്ജലി തൻവികയേയും കൂട്ടി ക്ലാസ്സിലേക്ക് പോയി.

"...എന്നാലും തേജസ്‌ ഏട്ടൻ എന്തായിരിക്കും അങ്ങനെ പറഞ്ഞെ..." കോളേജ് കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് നടക്കവേ തൻവിക അഞ്ജലിയോട് ചോദിച്ചു.

"... എനിക്ക് തോന്നുന്നത് തേജസ്‌ ഏട്ടന് നിന്നെ ഇഷ്ട്ടായെന്ന..."

"... ഇഷ്ട്ടോ എന്ത് ഇഷ്ട്ടം..." മനസ്സിലാവാതെ അഞ്ജലിയെ നോക്കി.

"... ഇഷ്ട്ടം എന്ന് പറഞ്ഞാൽ ലവ്, കാതൽ, പ്രേമം അങ്ങനെ പല പേരും പറയും..."

"... ഒന്ന് പോടീ പ്രേമം പോലും. എനിക്ക്

💬 Comments

View all comments