Chapter Title : തേൻ നെല്ലിക്ക [Komaram] [Full Story]
തേൻ നെല്ലിക്ക
ഞാൻ അഖിലേഷ്, ഇവൾ ആതിര. ഇത് ഞങ്ങളുടെ കഥയാണ്. ആതിര എന്റെ അമ്മാവന്റെ മകളാണ്, അതായത് എന്റെ മുറപ്പെണ്ണ്. അവൾ ഇപ്പോൾ ബിഎ ഫസ്റ്റ്ഇയർ പഠിക്കുന്നു, ഞാൻ ബികോം തേർഡ് ഇയറും.
ഞങ്ങൾ കുട്ടിക്കാലം മുതലേ ഒന്നിച്ചു വളർന്നവർ ആണ്. എന്റെ വീടും അവളുടെ വീടും അമ്മയുടെ തറവാടിന്റെ അടുത്ത് തന്നെയാണ്. ഒറ്റ ഓട്ടത്തിന്റെ ദൂരമേ ഉള്ളൂ. അതുകൊണ്ട് മിക്കവാറും ഞങ്ങൾ പിള്ളേർ സെറ്റ് ഒക്കെ ഒന്നിച്ചു തന്നെ ആയിരിക്കും. പിള്ളേർ സെറ്റ് എന്ന് പറയുമ്പോൾ ഞങ്ങളുടെ മൂത്തമ്മയുടെ മകൻ അനീഷേട്ടൻ, MA കഴിഞ്ഞു ഇപ്പോൾ PSC കോച്ചിംഗ് ന് പോകുന്നു. പിന്നെ എന്റെ മൂത്ത അമ്മാവന്റെ മകൾ മഞ്ജുഷചേച്ചി, MA ക്ക് പഠിക്കുന്നു. അവളുടെ അനിയൻ മനോജ് ഒൻപതിൽ പഠിക്കുന്നു, അടുത്തത് ഞാനും ആതിരയും പിന്നെ ഇളയ അമ്മാവന്റെ രണ്ടു കുട്ടികൾ. രണ്ടും ചെറുതാണ് ഒരാൾക്ക് 7 ഉം ചെറിയ കുട്ടിക്ക് ഏട്ടുമാസവുംആണ് പ്രായം. ഇത്രയും ആണ് ഞങ്ങൾ കസിൻസ്.
മുത്തശ്ശിക്കു അഞ്ചു മക്കൾ ആണ് മൂന്നാണും രണ്ടു പെണ്ണും. മൂത്തമ്മ, മൂത്തമ്മാവൻ, മൂന്നാമത്തെ ആൾ എന്റെ അമ്മ. അതിന്റെ ഇളയ ആൾ ആതിരയുടെ അച്ഛൻ, എന്റെ രണ്ടാമത്തെ അമ്മാവൻ. അവസാനത്തെ ആൾ ചെറിയമ്മാവൻ. ഇനി അവർ കഥയിൽ വരുമ്പോൾ അവശ്യമെങ്കിൽ ബാക്കി ഡീറ്റെയിൽസ് പറയാം.
കഥയുടെ പശ്ചാത്തലം പറയാം, ഞങ്ങളുടേത് നിറയെ പാടങ്ങളും, കുളങ്ങളും, മരങ്ങളും, പച്ചപ്പും, കാവുകളും, പിന്നെ നാട്ടിടവഴികളും, തെങ്ങിൻ തോപ്പുകളും നിറഞ്ഞ ഒരു പാലക്കാടൻ ഉൾഗ്രാമം ആണ്. എവിടെ നോക്കിയാലും കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നെൽപാടങ്ങളും,

💬 Comments
View all comments