Chapter Title : തിരിച്ചറിയാത്ത പ്രണയം [അച്ചു]
അവർ ചേട്ടൻ ഇരിക്കുന്ന ക്യാബിനിൽ കയറിപ്പോയി, (ചേട്ടൻ അവിടുത്തെ അസിസ്റ്റന്റ് മാനേജർ ആണ് അത് പറയാൻ മറന്നുപോയി) പക്ഷേ കൂടെയുള്ള ആളുടെ മുഖം കണ്ടാൽ അറിയാം പക്ഷേ വെക്തമല്ല
അരമണിക്കൂർ കഴിഞ്ഞു അവർ മാനേജരുടെ ക്യാബിനിൽ നിന്ന് ഇറങ്ങി, അപ്പോഴാണ് ഞാൻ അവളുടെ കൂടെയുള്ള പുള്ളിയെ ശ്രദ്ധിച്ചത് അത് എന്റെ അച്ഛന്റെ കൂട്ടുകാരൻ രാഘവൻ അങ്കിൾ ആയിരുന്നു അച്ഛന്റെ ഉറ്റ സുഹൃത്ത് അച്ഛനും അങ്കളും ചങ്കും ചങ്കുമാണ് ചെറുപ്പം തൊട്ടേ അവർ ഒന്നിച്ചു കളിച്ചു വളർന്നവർ ആണ് ഒരുപായയിൽ ഉണ്ട് ഒരുപായയിൽ ഉറങ്ങി ഏത്,
അങ്ങനെ ഞാൻ വണ്ടികളുടെ ലോണും അടച്ചു റെസിപ്റ്റും വാങ്ങി ചേട്ടന്റെ ക്യാബിനിൽ കയറി
"ഡാ ചേട്ടാ" ചേട്ടൻ പെട്ടെന്ന് ഒന്ന് തലയുർത്തി നോക്കി ഞാൻ ആണെന്ന് കണ്ടപ്പോൾ പുള്ളിക്കാരൻ ഒന്ന് കലിപ്പിച്ചു നോക്കി, ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് പോയി പിന്നെ പുള്ളി വീണ്ടും ജോലിയിൽ മുഴുകി
"ഡാ ചേട്ടാ"
"എന്താടാ" വീണ്ടും കലിപ്പ് മൂഡ്, " ഡാ അത് നമ്മുടെ രാഘവൻ അങ്കിൾ അല്ലേ അച്ഛന്റെ കൂട്ടുകാരൻ
"ഏത്"
"ഇപ്പൊ നീന്റെ അടുത്ത് നിന്നും പോയില്ലേ അച്ഛന്റെ കൂട്ടുകാരൻ
"മ്മ് അതേ"
"പുള്ളി എന്തിനാ വന്നേ പുള്ളിയുടെ മുഖത്ത് ടെൻഷൻ ഉള്ള പോലെ എന്താ കാര്യം"
"അത് അറിഞ്ഞിട്ട് സാറിന് എന്ത് വേണം" ദേ വീണ്ടും കലിപ്പ് മൂഡ്
"ഹാ പറയടാ ചേട്ടാ ഒന്നുമില്ലെങ്കിലും ഞാൻ നീന്റെ അനിയൻ അല്ലേ" ഞാൻ ഒന്ന് സോപ്പിട്ടു നോക്കി എവിടെ പറയാൻ, " ഹാ പറയടോ മാഷേ" അത്
💬 Comments
View all comments