Chapter Title : തിരിച്ചറിയാത്ത പ്രണയം [അച്ചു]
ശരി ഏട്ടത്തി ഞാൻ വരാം" ആ ഒക്കെ എന്നാൽ മറക്കണ്ട അത് പറഞ്ഞു ഏട്ടത്തി പോയി, ഞാൻ പിന്നെ അത് പറഞ്ഞു റൂമിൽ പോയി പിന്നെ കാപ്പികുടിക്കാൻ നേരമാണ് മുറിക്ക് പുറത്ത് വന്നത്, കാപ്പി കുടിച്ചു കഴിഞ്ഞു ഞാൻ വണ്ടികൾ ഒതുക്കുന്ന ഷെഡിലോട്ടു പോയി അവിടെ ചെന്ന് എല്ലാം ഒന്ന് നോക്കി ഓഫീസിൽ കയറി ഓട്ടം എഴുതി ഇടുന്ന രജിസ്റ്റർ ബുക്ക് എടുത്ത് കാറിൽ കയറി ടൗണിൽ പോയി, ഈ മാസത്തെ ലോൺ അടക്കാൻ ബാങ്കിൽ പോണമെന്നു വിചാരിച്ചു നിന്നപ്പോൾ ആണ് വിഷ്ണുവും അവന്റെ പൊണ്ടാട്ടി ശ്രീലക്ഷ്മിയും വരുന്നത് കണ്ടത്
"എങ്ങോട്ടാ രണ്ടും" ഞാൻ അത് പറഞ്ഞു അവരുടെ അടുത്തേക്ക് പോയി
"ഹോസ്പിറ്റലിൽ പോയതാ അച്ചേട്ടാ ഇവളെയും കൊണ്ട് ചെക്കപ്പിന്" അപ്പോഴാണ് ശ്രീലക്ഷ്മിക്ക് വിശേഷം ഉള്ള കാര്യം തന്നെ അറിയുന്നത് കഴിഞ്ഞ ദിവസം ഏട്ടത്തിയെ കാണാൻ രണ്ടും കൂടി വീട്ടിൽ വന്നു അന്ന് ഞാൻ വീട്ടിൽ ഇല്ലായിരുന്നു അന്ന് അമലിന്റെ വീട്ടുകാരെയും കൊണ്ട് ഹോസ്പിറ്റലിൽ പോയിരുന്നു അവന്റെ അച്ഛന് എന്തോ വയ്യായിക വന്നു അവൻ ബസ്സും കൊണ്ട് ഊട്ടിയിൽ ഓട്ടം പോയിരുന്നു, എന്റെ വണ്ടികളുടെ പകുതി ഡ്രൈവർമാർ എന്റെ കൂട്ടുകാർ തന്നെ, അങ്ങനെ അവരോടും യാത്ര പറഞ്ഞു ഞാൻ ചേട്ടൻ ജോലി ചെയുന്ന ബാങ്കിൽ ചെന്നു അപ്പോൾ അതാ അവിടെ ഞാൻ രാവിലെ അമ്പലത്തിൽ വെച്ച് കണ്ട ആ മുഖം അതേ അത് അവൾ തന്നെ രാവിലെ അതുമോളുടെ കൂടെ സംസാരിച്ച ആ പെണ്ണ് തന്നെ, കൂടെ അവളുടെ അച്ഛൻ ആണെന്ന് തോന്നുന്നു ഒരു പ്രായമുള്ള ആൾ,
💬 Comments
View all comments