0%

Chapter Title : തിരിച്ചറിയാത്ത പ്രണയം [അച്ചു]

Author : Kambikathakal Read All Parts 296

ശിവന്റെ അമ്പലത്തിലോട്ടു പോയി, കാറിൽ കയറിയപ്പോതൊട്ട് ഫോണിൽ വന്ന ബർത്ഡേ വിഷസിനെല്ലാം റിപ്ലേ കൊടുക്കുന്ന തിരക്കിലാണവൾ, പിന്നെ നമ്മളാണെങ്കിൽ കാറിലെ A C യുമിട്ട് ഒരു ഭക്തിഗാനം പെടപ്പിച്ചു അതും കേട്ട് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു സ്റ്റീയറിങ്ങിൽ താളം പിടിച്ചു കാർ പതിയെ ചവിട്ടി വിട്ടു, അരമണിക്കൂർ കഴിഞ്ഞു അമ്പലത്തിൽ എത്തി, "ഡീ നീ ഇറങ് ഞാൻ വണ്ടി പാർക്ക്‌ ചെയ്തിട്ട് വരാം" "ഉം വേഗം വരണം" ശരി തമ്പുരാട്ടി" അതും പറഞ്ഞിട്ട് രണ്ടു കൈയും കൂപ്പി തൊഴുതു അവളെ ഒന്ന് കളിയാക്കി ഞാൻ വണ്ടി പാർക്ക്‌ ചെയ്യാനായി പോയി, വണ്ടിയും പാർക്ക് ചെയ്തു ഞാൻ ഇറങ്ങി നടന്നു ആൽത്തറയിലെത്തി, "അതുമോളെ വാ" അവളെയും വിളിച്ചിട്ട് ഞാൻ നടക്കാനായി തിരിഞ്ഞു നടന്നു അമ്പലത്തിന്റെ വെളിയിൽ നിന്ന് ചെരുപ്പ് ഊരിയിട്ട് അമ്പലത്തിൽ കയറാനായി വലതു കാൽ എടുത്ത് വെയ്ക്കാനായി ഒരുങ്ങിയതും അതാ വെള്ളിപാദാസാരം ഇട്ട ഒരുകാൽ വെച്ചു ഒരാൾ അകത്തു കയറി, "ഏഹ് " തിരിഞ്ഞു നോക്കിയതും ഐശ്വര്യം തുളുമ്പുന്ന ഒരു മുഖം, പക്ഷേ ആ മുഖതെന്തോ ഒരു സന്തോഷം ഇല്ലാത്തതു പോലെ, ഒരുപാട് സങ്കടങ്ങൾ ഒളിപ്പിച്ചു വെച്ചു ആർക്കൊക്കെയോ വേണ്ടി മുഖത്ത് ഫിറ്റ്‌ ചെയ്ത ഒരു പുഞ്ചിരി പോലെ, പക്ഷേ ആ മുഖം കണ്ടാൽ അറിയാം ആരോടും ഒരു പരിഭവമോ പരാതിയോ ഇല്ല,  "ഹും" അതാ നമ്മുടെ കാന്താരി പെങ്ങൾ കലിപ്പിച്ചുള്ള നോട്ടവുമായി ബാക്കിൽ, "നീ ഇത് എവിടാരുന്നടി"

"ഞാൻ പാതാളത്തിൽ ഇപ്പൊ വന്നതേയുള്ളു ?"

"അവിടാരുണ്ട് നീന്റെ കെട്ടിയോനോ" ഞാൻ കലിപ്പിച്ചു ഒരു നോട്ടം നോക്കി അമ്പലത്തിനുള്ളിൽ

💬 Comments

View all comments