Chapter Title : തിരുവിതാംകൂർ കോളനി 1 [ഭീം]
കോളനിക്കാർ കുടിക്കാനും നനക്കാനും കൃഷിക്കുമായൊക്കെ വെള്ളം ശേഖരിക്കുന്നത്.
ഇന്ന് പുറത്തുള്ളവർ വെറുപ്പോടെയും അറപ്പോടെയും കാണുന്ന ഈ കോളനിയ്ക്ക്ചെറിയൊരു കഥയുണ്ട്.
രാജഭരണകാലത്ത് കൊട്ടാരത്തിന്റെ അധീനതയിൽ ഉണ്ടായിരുന്ന ഈ ആയിരകണക്ക് ഏക്കർ പാടത്ത് കൃഷി ചെയ്താണ് തിരുവിതാംകൂർ കൊട്ടാരത്തിൽ നെല്ല് ശേഖരണം നടത്തിയിരുന്നത്. തിരുവിതാംകൂറിന്റെ നെല്ലറ എന്നും അറിയപ്പെട്ടിരുന്നു. വളരെ ദൂരെ നിന്നും കൊണ്ടുവരുന്ന ദളിതരായ കൃഷിക്കാർ ജോലി കഴിഞ്ഞ് സന്ധ്യക്ക് തിരികെ മടങ്ങുകയാണ് ചെയ്യുന്നത്. അവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ അന്നത്തെ രാജാവ് അവിടത്തെ തുരുത്തിൽ അവരെ താമസിപ്പിച്ചു.അങ്ങനെ ആ തുരുത്ത് ജനവാസ കേന്ദ്രമായി.
തീർത്തും ഗ്രാമഭംഗി നിലനിൽക്കുന്ന പ്രകൃതി രമണീയമായ കാഴ്ചയാണ് ഈ തുരുത്തും ചുറ്റുപാടുകളും .എപ്പോഴും പച്ച പുതച്ച് നിൽക്കുന്ന വയലേലകളും തെങ്ങിൻ തോപ്പുകളും ,അടക്ക പ്ലാവ് മാവ് തുടങ്ങിയ വൃക്ഷലധാതികളും കണ്ടൽകാടുകളും ഈ പ്രദേശത്തിന് ഗ്രാമഭംഗി കൂട്ടി.
കൂട്ടിലടക്കപ്പെട്ട അവസ്ഥയായിരുന്നു തുരുത്തിലെ ജീവിതങ്ങൾ.
അത്യവശ്യത്തിനു മാത്രം വയൽ വരമ്പുകളിലൂടെ വളരെ ദൂരം നടന്നാണ് റോഡിൽ എത്തിയിരുന്നത് .കാലവർഷമെത്തിയാൽ വയൽ നിറയെ വെള്ളം പെരുകും. ചിലപ്പോൾ ഒരു മാസമോ രണ്ട് മാസമോ കഴിഞ്ഞാകും വെള്ളമിറങ്ങിപോവുക. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത അവസ്ഥയിലേക്ക് ചുരുങ്ങി തുരുത്തിൽ മാത്രം തളച്ചിടുന്ന അനാഥ ജന്മങ്ങൾ.
വർഷങ്ങൾ നീണ്ട രാജവാഴ്ച അവസാനിപ്പിച്ചു കൊണ്ട് ജനം ജനത്തെ തിരഞ്ഞെടുക്കുന്ന ജനാധിപത്യവ്യവസ്ഥയിലേക്ക് പരിണാമം സംഭവിച്ചപ്പോൾ ജീവിതം കീറാമുട്ടിയായത് ഈ തുരുത്തിലെ അനേകം പവങ്ങളുടെ ജിവിതങ്ങളായിരുന്നു. ഏക്കറുകണക്കിന് നെൽപാടങ്ങൾ കൃഷിയിറക്കാതെ മുട്ടിൽമേൽ പുല്ല് കിളിർത്തു. ഒരു നേരത്തെ ആഹാരത്തിനു വഴിയില്ലാതെ തുരുത്തുനിവാസികൾ പകച്ചു നിന്നു. എത്ര നാളാണ് വയർ ഇറുക്കി കെട്ടി ജീവിക്കുക എന്ന ചോദ്യം അവരിൽ
💬 Comments
View all comments