0%

Chapter Title : തിരുവിതാംകൂർ കോളനി 1 [ഭീം]

Author : Kambikathakal Read All Parts 276
മാത്രമാണുള്ളത്. രാമന്റെ ദിനചര്യകളിലൊന്നാണ് അന്തിചന്തയിലെത്തിയാൽ ഈ കടയിൽ നിന്നും ചായ കുടി.പിന്നെ മൂന്ന് പഴക്കേക്കും പൊതിഞ്ഞ് വാങ്ങും. മക്കൾ അതും പ്രതീക്ഷിച്ച് കാത്തിരിക്കും. രാജവല്ലി പലപ്പോഴും തനിക്ക് കിട്ടുന്ന പഴക്കേക്കിൽ പകുതി രാമന് കൊടുക്കും.ആ പങ്ക് കഴിച്ചില്ലങ്കിൾ രാജവല്ലിക്ക് വലിയ വിഷമമാണ്. എന്നാൽ രാമൻ വാങ്ങി ഒരു കടി കടിച്ചിട്ട് തിരികെ തന്റെ പ്രാണസഖിയുടെ വായിൽ വച്ചു കൊടുക്കും. പ്രണയാദ്രമായ നോട്ടത്തോടെ രജവല്ലി അത് സ്വീകരിക്കുമ്പോൾ ഉള്ളിൽ നിറയുന്ന അനുഭൂതി മുഖത്ത് താമരയായി വിരിയും. രഘുരാമൻ കൂടി ഒന്നാം തരത്തിലെത്തിയപ്പോൾ കൂടുതൽ സന്തോഷിച്ചത് രാജുവായിരുന്നു. അനുജനെ കൂടെ കൊണ്ട് പോകുന്നതും, ഒരുറുമ്പു പോലും കടിക്കാതെ നോക്കേണ്ടതും തന്റെ ഉത്തരവാദിത്വമാണെന്ന് ആ കൊച്ചു മനസ്സ് തിരിച്ചറിഞ്ഞിരുന്നു. അവന്റെ ലോകവും സന്തോഷവും അനുജൻ മാത്രമായി ഒതുങ്ങിയിരുന്നു. രഘുരാമന് തിരിച്ചറിവ് വന്നു തുടങ്ങിയപ്പോൾ തന്റെ ജ്യേഷ്ഠൻ തന്നെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് തിരിച്ചറിയാൻ തുടങ്ങി.അതിരില്ലാത്ത സ്നേഹം തിരികെ കൊടുക്കാനും അവൻബാദ്ധ്യസ്ഥനായി. ഇങ്ങനെ രണ്ട് മക്കളെ കിട്ടിയതിൽ കൂടുതൽ സന്തോഷിക്കുന്നത് രാമനും രാജവല്ലിയും തന്നെയാണ്.
ദിവസങ്ങൾ മാസങ്ങൾക്ക് വഴിമാറി കൊണ്ടിരുന്നു.......... മനോവിഷമങ്ങളൊക്കെ ഉള്ളിലൊതുക്കി ഭർത്താവിന് നല്ലൊരു ഭാര്യയായും മക്കൾക്ക് നല്ലൊരു അമ്മയായും ജീവിക്കാൻ കാലം സന്തോഷത്തിന്റെ നല്ല നാളുകൾ രജവല്ലിയ്ക്ക് സമ്മാനിച്ചുകൊണ്ടിരുന്നു.''ഞാ... എത്ര നാളായി പറേണു അങ്ങ്...ജോലി ചെയ്ത്ത് ക്ഷീണിച്ചു വന്നാ അന്തികടേല് പോകല്ലേന്ന്... ആ സമേം വിശ്രമിച്ചൂടെ? പകല് ഞാ... പുത്തൻ ചന്തേല് പോകലോ...'' രാജവല്ലിയുടെ എന്നുമുള്ള പരിഭവമാണിത്. '' ങ്ഹാ... അതാഇപ്പ വല്യകാര്യയെ.. ഇതൊക്കെ പടാണോ രാജീ.... എനിക്ക്.'' പലപ്പോഴും രാമൻ അതൊന്നും കേട്ടതായി ഭാവിക്കാറില്ല. രാജവല്ലിയെ ഒരു തരത്തിലും വിഷമിപ്പിക്കുന്നത്

💬 Comments

View all comments