Chapter Title : തിരുവിതാംകൂർ കോളനി 1 [ഭീം]
പൊതിഞ്ഞ് കൈയ്യിലുണ്ടാകും. കപ്പപുഴുങ്ങിയതും തേങ്ങാ ചമ്മന്തിയുമാണ് ഏറെ ദിവസങ്ങളിലും. ചിലപ്പോൾ പുത്തനരി ചോറോ കഞ്ഞിയോആകും.രാമന്റെ കൈകൾക്ക് ഇപ്പോൾ സ്വാധീനം വളരെ കുറവാണ്. രാജവല്ലി കൊണ്ട് വരുന്ന ആഹാരം രാമന്റെ വായിൽ എടുത്ത് വച്ചു കൊടുക്കുമ്പോൾ ആ കണ്ണുകൾ വറ്റാത്ത ഉറവ പോലെ നിറഞ്ഞൊഴുകും. അത് കണ്ടുമ്പോൾ രാജാവല്ലിയുടെ ഹൃദയം നുറുങ്ങും.പുറത്ത് കാണിക്കാതെ ലുങ്കിയുടെ കോന്തല എടുത്ത് കണ്ണു തുടക്കും.
തന്റെ ഇപ്പോഴത്തെ കഷ്ടപ്പാടാണ് ഭർത്താവിന്റെ വലിയ ദുഃഖത്തിന് കാരണമെന്ന് രാജവല്ലിക്ക് അറിയാം. സംസാരിക്കാൻ കഴിയില്ലങ്കിലും ചിലപ്പോഴൊക്കെ രാമൻ ആഹാരം വായിൽ വെച്ചു കൊണ്ട് തന്നെ പൊട്ടിക്കരഞ്ഞു പോകും. അപ്പോഴൊക്കെ രാജവല്ലിയുടെ കണ്ണുകൾ നിറയുന്നത് കാണാതിരിക്കാൻ തന്റെ ഭർത്താവിനെ നേഞ്ചോട് ചോർത്ത് പിടിച്ച് ആശ്വസിപ്പിക്കും. അടക്കിപിടിച്ച ദു:ഖം താങ്ങാതാകുമ്പോൾ രാജവല്ലിയും കരഞ്ഞു പോകും. ധാരധാരയായി ഇറ്റുവീഴുന്ന നീർ തുള്ളികൾ രാമന്റെ നെറുകയിൽ നനവു പടർത്തും. അത് കണ്ടിരിക്കുന്ന പിന്നേരുടെ കണ്ണുകളും ഈറനണിയും.
ഇടയ്ക്ക് രാമന് അസുഖം കൂടുന്നത് കാരണം ചികിൽസക്ക് പണം കണ്ടെത്താൻ വളരെയധികം വിഷമിച്ചു. അവസാനം നാട്ടിലെ ഒരു കൊള്ള പലിശക്കാരന്റെ കയ്യിൽ നിന്നും വസ്തു ഈടുവെച്ച് കാശ് വാങ്ങിയാണ് രാമന്റെ ചികിൽസ തുടർന്നത്. അസുഖം പൂർണമായി മാറുമെന്ന് ഡോക്ടർമാർ ആണയിട്ടു പറഞ്ഞുവെങ്കിലും ബുദ്ധി സ്ഥിരതയോ പൂർണ ആരോഗ്യമോ കൈവരിച്ചില്ല. നടക്കുംഎന്ന തൊഴിച്ചാൽ, കൊച്ചു പിള്ളാരുടെ സ്വഭാവവും കണ്ടാൽ ഒരു ഭ്രാന്തന്റെ ഭാവപകർച്ചയിലേക്ക് രാമൻ മാറി കഴിഞ്ഞു. അയാൾ
അറിയാതെ,നീണ്ട് വളർന്ന ധാടിയിലൂടെ ഒലിച്ചിറങ്ങുന്ന ഞാളുവയും സെല്ലും കൊണ്ട് തന്നെ ഒരു ഭ്രാന്തനെ പോലെ നാട് മുഴുവനും നടക്കും. പാടത്തു നിന്നും വന്നാൽ രാജവല്ലിക്ക് ഭർത്താവിനെ തേടി
💬 Comments
View all comments