Chapter Title : തൃഷ്‌ണ [മന്ദന്‍ രാജാ]
പെട്ടന്നൊന്ന് കണ്ണോടിച്ചിട്ടവൾ അവന്റെ അടുത്തേക്ക് കുനിഞ്ഞു ചുണ്ടിൽ അമർത്തി ചുംബിച്ചു
'' കയറി വാ ... ഞാൻ കഴിക്കാൻ എന്തേലും എടുക്കാം '' മാധവി ഡോറിലിരിക്കുന്ന അവന്റെ കയ്യിൽ മടിച്ചുമടിച്ചു കൈത്തലം അമർത്തിക്കൊണ്ട് പറഞ്ഞു .
'' ഇനിയൊരിക്കലാവട്ടെ .. ''
മഹിയും മാധവിയുടെ കയ്യിലൊന്നമർത്തിയിട്ട് പറഞ്ഞു .
കാർ ഗേറ്റ് കടക്കുവോളം മാധവി അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു .
അവളെ വിഷമിപ്പിച്ചിട്ടാണോ താൻ പോന്നതെന്ന് അല്പം കഴിഞ്ഞപ്പോൾ മഹിക്ക് തോന്നി .
കാവേരിയെ കാണുവാൻ അവന് തോന്നിയില്ല .
ഒന്നും പറയാതെ പോന്നതിലല്ല , രജീഷിനോടൊപ്പമുള്ള ജീവിതം എങ്ങനെയാകുമെന്നുള്ള ഉത്കണ്ഠയായിരുന്നു അവനെ മഥിച്ചിരുന്നത് . അവൾക്കിഷ്ടമാണെങ്കിൽ പോകട്ടെ , പക്ഷെ താനും അമ്മയും കൂടി അവരുടെ വീട്ടിൽ കൊണ്ടാക്കി സംസാരിച്ചു ഇനിയും പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പ് മേടിക്കണമായിരുന്നു . ഇനിയങ്ങോട്ടില്ലന്ന് അവൾ തന്നെയാണ് തീരുമാനമെടുത്തത് . പിന്നെന്താണ് പെട്ടെന്നിങ്ങനെയൊരു തീരുമാനം . അവൾ ബാധ്യതയാകുമെന്ന് താനോ അമ്മയോ കരുതുമെന്നോർത്താണോ ? അങ്ങനെയാണോ തങ്ങൾ അവളോട് പെരുമാറിയത് .
മഹിക്ക് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി .
ആറുമണി കഴിഞ്ഞപ്പോഴാണ് അവൻ വീട്ടിൽ മടങ്ങിയെത്തിയത് .
അടുക്കളയിൽ തട്ടലും മുട്ടലും കേൾക്കുന്നുണ്ടായിരുന്നു അവൻ ഹാളിലേക്ക് കയറുമ്പോൾ .
''ചായ വേണോടാ ?''' സാവിത്രിയമ്മയുടെ തല അടുക്കളവാതിൽക്കൽ പ്രത്യക്ഷപ്പെട്ടു .
''വേണ്ടമ്മേ ... '''
പറഞ്ഞിട്ടവൻ അകത്തേക്ക് കയറി കൈലി മുണ്ട് ഉടുത്ത് തോർത്തുമെടുത്തു കുളിക്കാനായി കാവേരിയുടെ മുറിയിലേക്ക് കയറി .
കുളിച്ചിറങ്ങി വരാന്തയുടെ അങ്ങേ അറ്റത്തെ കസേരയിൽ ചെന്നിരുന്ന് അകലെ മലമുകളിൽ അസ്തമിക്കുന്ന സൂര്യന്റെ
💬 Comments
View all comments