Chapter Title : തൃഷ്ണ [മന്ദന്‍ രാജാ]
അമ്മേ !!.. '' മഹേഷ് അവിശ്വസനീയതയോട സാവിത്രിയെ നോക്കി .
ആശ്വാസത്തോടെ കാവേരി ആഹാരം കഴിക്കുന്നത് തുടര്‍ന്നത് കണ്ട മഹേഷ് പിന്നെയൊന്നും പറഞ്ഞില്ല .
നീളന്‍ വരാന്തയിലെ ഇരുട്ടിലേക്ക് മാറി നിന്ന് ഒരു സിഗരറ്റ് വലിക്കുമ്പോള്‍ ഉള്ളില്‍ ലാന്‍ഡ് ഫോണ്‍ ബെല്‍ അടിക്കുന്നത് മഹേഷ് കെട്ടു . തുടര്‍ന്ന് '' മോളെ ... കാവേരീ ..'' എന്നുള്ള അമ്മയുടെ ആര്‍ത്ഥനാദം കൂടെ കേട്ടപ്പോള്‍ സിഗരറ്റ് വലിച്ചെറിഞ്ഞു മഹേഷ് അകത്തേക്കോടി .
''എഹ് ..എന്നാ പറ്റി ... ചേച്ചീ ... അയ്യോ ..''
നിലത്തേക്ക് വീണു കിടക്കുന്ന റിസീവറും താഴെ ബോധമറ്റ് കിടക്കുന്ന കാവേരിയെയും കണ്ട മഹേഷ് കരഞ്ഞുകൊണ്ട് അടുക്കളയിലേക്കോടി .
''ചേച്ചീ ...ഡി ..എന്നാ ..എന്നാ പറ്റീഡീ ...അമ്മേ ... എന്നതാ '' കപ്പില്‍ കൊണ്ടുവന്ന വെള്ളം മുഖത്തേക്ക് തളിച്ച് കാവേരിയുടെ തല കുലുക്കിക്കൊണ്ട് മഹേഷ് അമ്മയെയും ചേച്ചിയെയും മാറി മാറി നോക്കി .
മുഖത്ത് വെള്ളം വീണപ്പോള്‍ കണ്ണ് ചിമ്മി തുറന്ന കാവേരി മഹേഷിനെ കണ്ടതും പൊട്ടിക്കരഞ്ഞുകൊണ്ട് അവനെ തന്നിലേക്ക് വരിഞ്ഞുമുറുക്കി
''എന്നതാ ..എന്നതാടീ ചേച്ചീ .. അയാള് ..അയാള് വല്ലോം പറഞ്ഞോ ... പോകാന്‍ പറ അയാളോട് . അല്ലേല്ലും നമ്മള് വേണ്ടാന്ന് വെക്കാനിരുന്നത് അല്ലെ ... അമ്മേ ഇവളോട് ഒന്ന് പറഞ്ഞു കൊടുക്ക് ..ശ്ശെ ... പോട്ടേന്ന്.. നിനക്കിഷ്ടമില്ലേല്‍ ആരും ഇവിടെനിന്നു നിന്നെ കൊണ്ടുപോകത്തില്ല ..ഞങ്ങള് പറഞ്ഞും വിടത്തില്ല .. '' അവന്‍ കാവേരിയുടെ മുഖത്തും തലയിലും തലോടി ആശ്വസിപ്പിച്ചു കൊണ്ട് സാവിത്രിയെ നോക്കി പറഞ്ഞു.
''അത് ..അതല്ല മോനെ ... സംഗീത
💬 Comments
View all comments