0%

Chapter Title : തൃഷ്ണ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 10.7K

കയ്യിലേക്ക് സിഗരറ്റിന്റെ പാക്കറ്റ് എടുത്തു കൊടുത്ത ശേഷം ലൈറ്ററും നീട്ടി . അവന്‍ ഒരു സിഗരറ്റ് എടുത്തു ചുണ്ടില്‍ വെച്ച് കത്തിച്ച ശേഷം ആഞ്ഞൊരു പുക എടുത്തപ്പോള്‍ സാവിത്രി സിഗരറ്റിനായി കൈ നീട്ടി .

'' അവിടൊക്കെ ബാറും ക്ലബ്ബും ഒക്കെയുണ്ടെന്ന് കേട്ടിട്ടുണ്ട് ..പെണ്ണുങ്ങളും കാണുമല്ലേടാ ?'' ഒന്ന് രണ്ടു പുക എടുത്ത ശേഷം ഒന്ന് ചുമച്ചിട്ടു സാവിത്രി പറഞ്ഞപ്പോള്‍ മഹേഷ്‌ ഞെട്ടിപ്പോയി .

'അമ്മേ ... '' അവന്‍ അവിശ്വസനീയതയോടെ സാവിത്രിയെ നോക്കി . അമ്മയും മക്കളും തമ്മില്‍ നല്ല അറ്റാച്ച്മെന്റ് ആയിരുന്നെങ്കിലും അല്പമൊരു ബഹുമാനം ഉണ്ടായിരുന്നു . അതിപ്പോള്‍ മഹേഷ്‌ ഇളയത് ആണെങ്കിലും തങ്ങളെ കരക്കെത്തിച്ച കുടുംബനാഥന്‍ എന്ന നിലയില്‍ അവനോടും അങ്ങനെ തന്നെ ആയിരുന്നു കാവേരിയും സാവിത്രിയും പെരുമാറിയിരുന്നത് .

'' ഞാമ്പറഞ്ഞില്ലേ മോനെ ... പാപവും പുണ്യവും ..പാപം ചെയ്താല്‍ നരകത്തില്‍ പോകും പുണ്യം ചെയ്‌താല്‍ സ്വര്‍ഗ്ഗത്തിലും ..നമ്മളൊക്കെ എന്ത് പാപം ചെയ്തിട്ടാ ഈ ലോകത്തിങ്ങനെ കിടന്നു നരകിക്കുന്നെ ..''

''നമ്മളെന്തു നരകിക്കുന്നെന്നാ അമ്മ ഈ പറയുന്നേ ... പണ്ടത്തെ അവസ്ഥയാണോ ഇപ്പോള്‍ ? നല്ലൊരു വീടുണ്ട് .. അത്യാവശ്യം പൈസയുണ്ട് . പിന്നെയെന്തുവേണം ? ഇപ്പോഴത്തെ ഈ സാഹചര്യം ആണ് അമ്മ ഉദ്ദേശിക്കുന്നതെങ്കില്‍ ... ഈ സമയവും കടന്നു പോകും . ''

''അതെ ..ഈ സമയവും കടന്നു പോകും . ഓരോന്നിനും അതിന്റെതായ സമയം ഉണ്ട് മോനെ . ആ സമയത്ത് ജീവിച്ചില്ലങ്കില്‍ പിന്നീട് ദുഖിക്കേണ്ടി വരും ... അമ്മക്ക് ഇപ്പോള്‍ വയസ് അമ്പത് ആയി . കാവേരിക്ക്

💬 Comments

View all comments