Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]
പറയാൻ മടിക്കേണ്ട എന്നു സരസ്വതി മഞ്ജുവിന്റെ അമ്മയോട് പറഞ്ഞിട്ടുണ്ട്.
മഞ്ജുവിനറിയാം ഇതെല്ലാം താൻ ഇവടെ വേലക്കാരിയെ പോലെ, കള്ളുകിടിയനായ തന്റെ മകനെ നോക്കുന്നതിനുള്ള കൂലി ആയി ആണ് എന്നു.
അപ്സര വളർന്നു വരുന്നതിനനുസരിച്ചു ചിലവുകൾ കൂടി വന്നു. അമ്മയോട് ഓരോരോ കാര്യത്തിനും പൈസ ചോദിക്കുന്നതിനു പറ്റാതായപ്പോൾ ആണ് കുടുംബശ്രീ തിരുവാതിര കളി കൂട്ടത്തിലെ വിമല ചേച്ചി പറഞ്ഞ ജോലി കാര്യത്തെ കുറിച്ച് മഞ്ജിമ ചിന്തിച്ചത്.
രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാലര അഞ്ചു മണി വരെ. ഫർഹനാ ടൂർസ് ആൻഡ് ട്രാവൽസ് എന്നാണ് കടയുടെ പേര്. നാലഞ്ചു ടൂർ ബസും, ട്രാവലരും ഉള്ള ഫർഹാന ടൂർസ് ആൻഡ് ട്രാവെൽസ് ബുക്കിങ്ങിന് ഉള്ള ഷോപ്പ്.
അവിടെ ആയിരുന്നു വിമല ജോലി ചെയ്യുന്നത്. വിമല ഗൾഫിലേക്ക് പോകുക ആണ് അടുത്ത മാസം, ഭർത്താവിന്റെ അടുത്തേക്ക്. ഫർഹാന മനസിലിൽ നൗഫൽ ആണ് ടൂർസ് ആൻഡ് ട്രാവൽസ് ഓണർ. നൗഫൽ വിമലയുടെ കോളേജ് സീനിയർ ആണ്. അതുകൊണ്ട് തന്നെ വിമല പറഞ്ഞാൽ ആ ജോലി മഞ്ജിമക്ക് കിട്ടും എന്നുറപ്പാണ്.
വിനയനോട് പറഞ്ഞപ്പോൾ മഞ്ജിമ വിചാരിച്ച പോലെ തന്നെ എന്തു ചെയ്താലും കുഴപ്പമില്ല എന്ന നിലപാട് ആണ് വന്നത്.
അച്ഛൻ വഴി അമ്മയോട് കാര്യം പറഞ്ഞവതരിപ്പിച്ചു. വീട്ടിലെ പണി അത് ഇത് എന്നൊക്കെ പറഞ്ഞെങ്കിലും, മഞ്ജിമ നേരിട്ട് വീട്ടിലെ പണികൾക്ക് ഒരു കുറവും ഉണ്ടാവില്ല എന്നു ഉറപ്പിച്ചു പറഞ്ഞപ്പോൾ അവസാനം സരസ്വതി സമ്മതം മൂളി.
ഉടൻ തന്നെ വിമലേച്ചിയോട് കാര്യം വിളിച്ചു പറയുകയും ചെയ്തു മഞ്ജിമ.
പിന്നീടങ്ങോട്ട് 4 മണിക്കായി മഞ്ജിമയുടെ ഉറക്കം ഉണരൽ.
💬 Comments
View all comments