Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]
ഏറ്റവും വലിയ ഒരു ഭാഗ്യം എന്നു പറയുന്നത്, അപ്സരയുടെ സ്കൂളിൽ നിന്നു അധികം ദൂരം ഉണ്ടായിരുന്നില്ല മഞ്ജിമയുടെ ജോലി സ്ഥലം എന്നതാണ്.
വീട്ടിലെ എല്ലാ പണിയും കഴിഞ്ഞ്, അപ്സരയോടൊപ്പം നടക്കും വീട്ടിൽ നിന്ന് മഞ്ജിമ. നടന്നു വരുന്ന വഴി ഫർഹാന മൻസിലിൽ കയറി കടയുടെ ചാവി വാങ്ങി 0900 മണിയോടെ കട തുറന്നു അടിച്ചു വാരി, തുടച്ച് സുനിലേട്ടൻ വരാൻ കാത്തിരിക്കും മഞ്ജിമ.സുനിലേട്ടൻ വന്നാൽ അപ്സരയെ കൊണ്ടു പോയി ആക്കും സ്കൂളിൽ. സുനിലേട്ടൻ ആയിരുന്നു കടയിലെ മെയിൻ ജോലിക്കാരൻ. സുനിൽ ആയിരുന്നു മഞ്ജിമക്ക് വേണ്ട ട്രെയിനിങ് കൊടുത്തത്. 32 വയസ്സുള്ള സുനിലേട്ടൻ ഇത് വരെ ആയും കല്യാണം കഴിച്ചിട്ടില്ല. വീട്ടിലെ പ്രാരാബ്ദം തന്നെ കാരണം. മഞ്ജിമയെ കുറിച്ച് എല്ലാം വിമല പോകുന്നതിനു മുൻപ് സുനിലിനോട് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സുനിൽ എപ്പോളും ചിരിച്ചു വളരെ മയത്തിലെ മഞ്ജിമയോട് സംസാരിച്ചിരുന്നുള്ളു. ഓണർ നൗഫൽ ഇടക്കൊക്കെ വന്നു പോകും കടയിൽ. രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ ആണ് ഈ വന്നു പോക്ക്. നൗഫലും വളരെ സൗമ്യമായേ പെരുമാറിയിരുന്നുള്ളൂ മഞ്ജിമയോട്. അപ്സര ക്ലാസ്സ് കഴിഞ്ഞാൽ മഞ്ജിമ കൂട്ടി കൊണ്ട് വരും കൂടെ ഇരുത്തും ജോലി കഴിയുന്ന വരെ.
ആദ്യത്തെ ഒരുമാസം ആകെ മുറുമുറുപ്പ് ഉണ്ടായിരുന്നു മഞ്ജിമയുടെ വീട്ടിൽ. ആ പണി നടന്നില്ല, ഈ പണി നടന്നില്ല. പതുക്കെ പതുക്കെ അതിൽ കുറവ് വന്നു. ആദ്യം കിട്ടിയ സാലറിയുടെ പകുതി മഞ്ജിമ സരശ്വതിക്കു കൊടുക്കുക കൂടെ ചെയ്തത്തോടെ പിന്നെ സംസാരം ഒന്നും കേട്ടില്ല. അതിനു പുറമെ മഞ്ജിമ വീട്ടിൽ ഒരു കുറവും വരാതിരിക്കാൻ പരമാവധി ശ്രമിച്ചു
💬 Comments
View all comments