Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]
കുഴപ്പം ഇല്ലടാ..
അഭി : നീ എങ്ങിനെ അവിടെ.. പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ?
മഞ്ജിമ ഒന്ന് മടിച്ചു,, ഇല്ല എന്നു ടൈപ്പ് ചെയ്യാൻ വന്നതാണ്. അഭി, തന്റെ ആ പഴയ കൂട്ടുകാരൻ, ആയതു കൊണ്ട്, മഞ്ജിമ ടൈപ് ചെയ്തു : കുറെ പ്രശ്നങ്ങൾ ഉണ്ടെടാ, എന്തു ചെയ്യാനാടാ പെണ്ണായി പോയില്ലേ. എല്ലാം സഹിച്ചല്ലേ പറ്റൂ.
അഭി : എടീ, നീ തന്നെ ആണോ ഈ പറയുന്നത്. എട്ടാം ക്ലാസ്സ് വരെ നമ്മൾ ഒന്നിച്ചു പഠിച്ചിട്ടുള്ളൂ. എങ്കിലും നിന്റെ ഗട്സ്, നിന്റെ പകുതി പോലും ഞാൻ ഉണ്ടാർന്നില്ല.
മഞ്ജിമ : അതൊക്കെ അന്ന്,,, അന്ന് നിന്റെ അമ്മ അല്ലെ എന്റെ ഗുരു...
അഭി : അമ്മക്ക് മാറ്റം ഒന്നും ഇല്ലല്ലോ, ഇന്നും.
മഞ്ജിമ : ഒരുപാട് പറയാൻ ഉണ്ടെടാ... അത്ര എളുപ്പമല്ല കാര്യങ്ങൾ.
അഭി : നീ പറയാൻ പറ്റുന്നതാണെങ്കിൽ പറ, ഞാൻ വിളിക്കാം.
മഞ്ജിമ : നീ, വിളി. രണ്ട് മിനിറ്റ്.
മഞ്ജിമ ആദ്യം റൂമിന്റെ ഡോർ അടച്ചു, അപ്സരയോട് പഠിക്കാൻ പറഞ്ഞു നേരെ അറ്റാച്ഡ് ബാത്‌റൂമിൽ കയറി. ടാപ് ചെറുതായി തുറന്നു ബക്കറ്റിൽ വെള്ളം വീഴ്ത്തി.
അഭിയുടെ കാൾ വന്നതും മഞ്ജിമ ഫോൺ എടുത്തു.
അഭി : എന്താടീ ഇത്രയൊക്കെ പ്രശ്നങ്ങൾ.
പഴയ കൂട്ടുകാരനോട്, തന്റെ സങ്കടങ്ങളുടെ, പ്രശ്നങ്ങളുടെ, അവസ്ഥയുടെ, കേട്ടു അഴിച്ചു എല്ലാം പറഞ്ഞു കൊടുത്തു. അഭി എല്ലാം മൂളി കെട്ടും ചോദ്യങ്ങൾ ചോദിച്ചും വള്ളി പുള്ളി വിടാതെ കാര്യങ്ങൾ അറിഞ്ഞു കൊണ്ടിരുന്നു.
ഇതുവരെ അടക്കിപിടിച്ചതെല്ലാം, ധാര ധാര ആയി കണ്ണിൽ നിന്നും ഒഴുക്കി
💬 Comments
View all comments