Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]
പോലും നാളേക്ക് കിടക്കും അടുക്കളയിൽ.
എല്ലാ പണിയും കഴിഞ്ഞു, ഭക്ഷണവും കഴിഞ്ഞു ഒൻപത് അര മണി ആയി തിരിച്ചു റൂമിൽ എത്തിയപ്പോൾ.
കുറെ കരഞ്ഞെങ്കിലും, എന്തോ ഒരുപാട് ആശ്വാസം തോന്നുന്നു മഞ്ജിമക്ക്. കാലങ്ങൾ ആയി ഒന്നിങ്ങനെ സ്വസ്ഥമായിട്ട്. ആദ്യ കാലങ്ങളിൽ സ്വന്തം അമ്മയോട് പറഞ്ഞിരുന്നെങ്കിൽ കൂടി, ഒരു ഗുണവും ഇല്ലാത്തോണ്ട് പതിയെ പതിയെ എല്ലാം അടക്കി പിടിക്കാൻ തുടങ്ങി..
ഇന്നാണ് എല്ലാം തുറന്നത്, കൂടാതെ ജലജ അമ്മായിടെ കാര്യങ്ങൾ കൂടെ കേട്ടപ്പോൾ, ഇത്തിരി ധൈര്യവും വന്നു.
അഭി പറഞ്ഞത് മഞ്ജിമക്ക് ഓർമ വന്നു : നിന്റെ അത്ര ധൈര്യം കൂടെ ഉണ്ടാർന്നില്ല അവനു. ശരിയാണ്, കുട്ടികാലം മുതൽ ജലജ അമ്മായിയെ ഐഡൽ ആയി കണ്ടത് കൊണ്ട് തന്നെ, ആണുങ്ങൾക്ക് ഉണ്ടായിരുന്ന അത്ര തന്നെ ധൈര്യം ഉണ്ടായിരുന്നു. ഒരു ആണിനും താഴെ അല്ല താൻ എന്ന തോന്നൽ.
അഞ്ചാം ക്ലാസ്സ് മുതൽ, പ്ലസ് ടു വരെയും താൻ തന്നെ ആർന്നു ക്ലാസ്സ് ലീഡർ. പിന്നെ അങ്ങോട്ട്, അമ്മയുടെയും ബാക്കി എല്ലാവരുടെയും ഉപദേശങ്ങൾ. പെണ്ണാണ്, അത്രക്കൊന്നും പാടില്ല, അങ്ങിനെ ഇങ്ങനെ. പതിയെ എല്ലാം മാറി. കല്യാണം കഴിഞ്ഞു പ്രശ്നങ്ങൾ ഉണ്ടായതോടെ തനിക്കൊന്നും ചെയ്യാൻ പറ്റില്ല എന്നുള്ള തിരിച്ചറിവ് തന്നെ ഇങ്ങനെ തന്നെ ആക്കി.
എങ്ങിനെ ഈ അവസ്ഥയിൽ ഒരു മാറ്റം വരുത്തും. കഴിഞ്ഞ 6 വർഷത്തിൽ ഒരിക്കൽ പോലും താൻ ഇങ്ങനെ ചിന്തിച്ചിട്ടില്ല. ഒറ്റ ദിവസം, അഭിയുമായി സംസാരിച്ചപ്പോഴേക്കും ഇങ്ങനെ. അഭി ആരെല്ലാമോ ആണ് ഇന്നും തന്റെ ഉള്ളിൽ. അത് തന്നെ. അല്ലാതെ....
ചിന്തകൾ കടന്നു മറിഞ്ഞു കൊണ്ടിരുന്നു മഞ്ജിമയുടെ
💬 Comments
View all comments