Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]
ഉള്ളിൽ. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ആണ് മഞ്ജിമ സ്വയബോധത്തിൽ വന്നത്.
അപ്സര ജനിച്ചു കുറച്ചു മാറ്റങ്ങൾ ഉണ്ടെങ്കിൽ കൂടി, വിനയൻ പഴയ വിനയൻ തന്നെ ആണ്. ഒരുപാട് ഉപദേശിച്ചു, കരഞ്ഞു നോക്കി ഒന്നും നടന്നില്ല. പതിവ് പോലെ വന്നു കിടന്നു.
മഞ്ജിമയും അപ്സരയും താഴെ ആണ് കിടപ്പ്. കുറെ കാലങ്ങൾ ആയി അങ്ങനെ ആണ്. മനസ്സിൽ നിന്ന് വളരെ വലിയ ഭാരം ഇറക്കി വച്ച ഫീൽ. ഫോൺ എടുത്തു അഭിക്കു മെസ്സേജ് അയച്ചു : ഗുഡ് നൈറ്റ് ഡാ....
അഭിയുടെ റിപ്ലേ വന്നു : ഏട്ടൻ വന്നോ?..
മഞ്ജിമ : ഹാ, വന്നു.
അഭി : ഇന്നും തണ്ണി ആണോ?..
മഞ്ജിമ : മ്മ്..
അഭി : എന്നാൽ, കിടന്നോ. ഗുഡ് നൈറ്റ് ഡിയർ..
മഞ്ജിമ ഒന്നും ഓർത്തതെ ഇല്ല, കിടന്നതും ഉറങ്ങി പോയി.
ദിവസങ്ങൾ കടന്നു പോയി, ഫ്രീ ടൈമിൽ ഓരോന്ന് ആലോചിച്ചു സങ്കടപെട്ട് ഇരിന്നിരുന്ന സമയങ്ങൾ എങ്ങോട്ടോ പോയ് മറഞ്ഞു.
ഫ്രീ ടൈമിൽ, ജോലിയിൽ ആയാലും വീട്ടിൽ ആയാലും ഫോൺ എടുക്കുക, അഭിക്കു മെസ്സേജ് അയക്കുക. എന്തെങ്കിലും ഒക്കെ സംസാരിച്ചു സമയം പോകും.
അതിൽ കൂടുതലായി, അഭിയുമായി ഉള്ള സംസാരവും ചാറ്റും, എന്തൊക്കെയോ കോൺഫിഡൻസും, ധൈര്യവും മഞ്ജിമയിൽ നിറച്ചു.
മുടിയിലും മുഖത്തെ സൗന്ദര്യത്തിലും എല്ലാം മഞ്ജിമ ശ്രദ്ധ കൊടുത്തു തുടങ്ങി. സങ്കടം നിഴലിച്ചിരുന്ന മുഖത്ത് ഇന്ന് ഉത്സാഹവും സന്തോഷവും വന്നു തുടങ്ങിയിരിക്കുന്നു.
രാവിലെ ഗുഡ്മോർണിംഗ് ഡിയറിൽ തുടങ്ങി രാത്രി ഗൂഡ്‌നൈറ്റ് ഡിയർ കൂടെ ആണ് മഞ്ജിമയുടെ ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും.
ഇതിനിടയിൽ അഭിയെ
💬 Comments
View all comments