Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]
ഇഷ്ടമായി, ജാതകവും ചേർന്നു എന്നു പറഞ്ഞപ്പോൾ മാത്രമാണ് മഞ്ജിമ തന്നെ കാണാൻ വന്ന വിനയനെ കുറിച്ച് ശരിക്ക് ഓർത്തത്. കാരണം ഇതിനു മുന്നേ വന്ന ഒരുപാട് ആലോചനകൾ തന്നെ ഇഷ്ടപ്പെട്ടിട്ട് കൂടെ വീടും ചുറ്റുപാടും കാരണം. മുടങ്ങി പോയിരുന്നു.
തലയിൽ എണ്ണ കൊട്ടി പതിച്ചു ചീന്തിയ മുടി, ഇരു നിറം, സ്കെൽട് ബോഡി. മീശയും താടിയും കറുത്ത ചുണ്ടും. എന്തോ മനസ്സിന് അത്ര പിടിച്ചില്ല മഞ്ജിമക്ക്, അതിനു പുറമെ ഒരക്ഷരം പോലും തന്നോട് സംസാരിച്ചതും ഇല്ല.
എന്തായാലും ഇപ്പോളും കാര്യങ്ങൾ ഒന്നും ആയില്ലല്ലോ അപ്പോൾ നോക്കാം എന്ന് വച്ചു മഞ്ജിമ കൂടുതൽ ഒന്നും പറയാൻ പോയില്ല.
ചെക്കന്റെ വീട് കാണാൻ പോയി വന്ന അമ്മയെ കണ്ടപ്പോൾ ആണ് മഞ്ജിമ കാര്യങ്ങൾ വളരെ മുന്നോട്ട് പോയിരിക്കുന്നു എന്നു മനസ്സിലാക്കിയത്.
വന്നത് മുതൽ തുടങ്ങിയതാണ് അമ്മയും വലിയമ്മയും ബാക്കി ചില ബന്ധുക്കളും കൂടി വിനയന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് പുകഴ്ത്താൻ.
ഇരുനില വീട്. ചെറിയ വീടല്ല, മഞ്ജിമയുടെ വീട്ടുകാർക്ക് മുന്നിൽ ബംഗ്ലാവ് എന്നു പറയാം. അതും ടൈൽസ് ഇട്ട വീട്. കുറ്റം പറഞ്ഞത് വിനയന്റെ അനിയത്തി രാധികയുടെ ജാഡയെ കുറിച്ച് മാത്രം. പിന്നെ കരട് ആയി കിടന്നതു വിനയന്റെ വയസ്സ് ആണ്. 33 വയസ്സ്. അതായത് മഞ്ജിമയും വിനയനും തമ്മിലുള്ള പ്രായ വ്യത്യാസം 13 വയസ്സ്. വിനയൻ ടൗണിൽ ഓട്ടോമൊബൈൽ റിപ്പയർ കട നടത്തുന്നു സ്വന്തം ആയി.
അമ്മയും മഞ്ജിമക്കും ഒഴികെ വേറെ ആർക്കും പ്രായ വ്യത്യാസം ഒരു പ്രശ്നം ആയി തോന്നിയില്ല എന്നുള്ളത് ആണ് സത്യം. അതൊന്നും ഒരു
💬 Comments
View all comments