0%

Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]

Author : kkstories Read All Parts 1.6K

പ്രശ്നമല്ല, ഇങ്ങനെ ഒരു ബന്ധം ജീവിതത്തിൽ കിട്ടാൻ വഴിയില്ല എന്നൊക്കെ ആണ് ഡയലോഗ്കൾ ഉണ്ടായത്. അവസാനം. അമ്മ കൂടെ അവരെ സപ്പോർട്ട് ചെയ്തത്തോടെ മഞ്ജുവിന് പിന്നെ പറയാൻ ഒന്നും ഉണ്ടായിരുന്നില്ല.
പിന്നെ അങ്ങോട്ട്‌ എല്ലാം പെട്ടെന്ന് ആയിരുന്നു. പതുക്കെ മതി കല്യാണം എന്നുള്ള നിലപാട് ആകെ മാറി മറിഞ്ഞത് വിനയന്റെ വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ്. അതിനു പുറമെ കല്യാണത്തിന്റെ പകുതി ചിലവ് കൂടെ അവർ എടുക്കാം എന്നു പറഞ്ഞപ്പോൾ പിന്നെ ആർക്കും മറിച്ചൊരഭിപ്രായം ഉണ്ടായില്ല.
കല്യാണ ദിവസം സ്റ്റേജിൽ, വിനയനോടൊപ്പം ഫോട്ടോ ഷൂട്ടിനു നിന്നപ്പോൾ ആണ് മഞ്ജിമക്ക് ആ മണം കിട്ടുന്നത്. അതെ അച്ഛൻ രാത്രി വരുമ്പോൾ ഉള്ള അതെ മണം. മദ്യത്തിൻറെ മണം.
അമ്മയോട് പറയാൻ നോക്കി എങ്കിലും മിനിറ്റുകൾക്ക് മുൻപ് തന്റെ മകളുടെ കഴുത്തിൽ താലി കെട്ടുന്നത് കണ്ട് സന്തോഷിച്ചു ചിരിച്ചു കളിച്ചു നിന്ന അമ്മയെ വേദനിപ്പിക്കാനോ ടെൻഷനടിപ്പിക്കാനോ പറ്റിയില്ല മഞ്ജിമക്ക്.
വേദിയിൽ ഇരുന്നിരുന്ന പലരും മുറുമുറുതിരുന്നു മഞ്ജുവിന്റെയും വിനയന്റെയും ചേർച്ചയെ കുറിച്ച്. ഇവരിതെന്തു കണ്ടാണ് ഇങ്ങനെ ഒരു ആലോചന, ഒരു ചർച്ചയും ഇല്ല. പോരാഞ്ഞു നല്ല പ്രായ വ്യത്യാസം ഉണ്ടല്ലോ..... എല്ലാം കല്യാണത്തിന് വന്നവരുടെ ഇടയിൽ തന്നെ ഒതുങ്ങി. സദ്യ കൂടെ വിളമ്പി തുടങ്ങിയതോടെ അതും അവസാനിച്ചു.
അങ്ങിനെ സ്റ്റേജിൽ ഓരോരുത്തർ ആയി ഫോട്ടോക്കായി വന്നു പോയി. ഇതിനിടയിൽ വിനയന്റെ ചില കൂട്ടുകാർ വന്നു വിനയനു മാത്രമായി കൂൾഡ്രിങ്ക്സ് ഇടയ്ക്കിടയ്ക്ക് നൽകിയതോടെ മദ്യത്തിന്റെ മണവും അതിനനുസരിച്ചു മഞ്ജിമയുടെ മൂക്കിനുള്ളിലേക്ക് കേറി കൊണ്ടിരുന്നു.
ആരോടും ഒന്നും പറയാനാകാതെ മഞ്ജിമ സങ്കടത്തോടെ എല്ലാ കടിച്ചു പിടിച്ചിരുന്നു.

💬 Comments

View all comments