0%

Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]

Author : kkstories Read All Parts 1.6K

താഴ്ത്തി മഞ്ജിമ കയറി. ആരതി ഒന്നും ഉണ്ടായിരുന്നില്ല. പതിയെ വീട്ടിനുള്ളിൽ കയറിയ മഞ്ജിമ, വിനയനെ അവിടെ എവിടെയും കണ്ടില്ല. തന്നെ തന്നെ കൂർപ്പിച്ചു നോക്കി നിൽക്കുന്ന വിനയന്റെ അനിയത്തി രാധികയും, ചെറു പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന വിനയന്റെ ഗൾഫിൽ ജോലി ഉള്ള അനിയൻ രതീഷും.
ആ ദിവസം രാത്രി ഭക്ഷണം കഴിക്കാൻ അമ്മ വിളിച്ചപ്പോൾ മാത്രം ആണ് പുറത്ത് ഇറങ്ങിയത്. ഭക്ഷണം കഴിക്കുമ്പോൾ അമ്മ പറഞ്ഞു : നാളെ മുതൽ മോള് വേണം അടുക്കള നോക്കാൻ.
ചിരിച്ചു പറഞ്ഞു എങ്കിലും, ഒരു ആജ്ഞാ സ്വരം ഉണ്ടായിരുന്നു അതിൽ. അതിലുപരി വിനയനെ ഇതുവരെ ആയും കണ്ടില്ല വീട്ടിനുള്ളിൽ മഞ്ജിമ. മഞ്ജിമ കൂടുതൽ ചോദിക്കാനും പോയില്ല.
ഭക്ഷണം കഴിഞ്ഞു റൂമിൽ എത്തിയ മഞ്ജിമ, ബെഡിൽ ഇരുന്നു കൊണ്ട് തന്നെ പതിയെ തന്റെ കണ്ണുകൾ അടച്ചു.
റൂമിനു പുറത്തു അമ്മയുടെ ശബ്ദം കേട്ടാണ് മഞ്ജിമ കണ്ണ് തുറന്നത്.
അമ്മ പറയുന്നത് മഞ്ജിമ കേട്ടു " മര്യാദക്ക്, കിടന്നു ഉറങ്ങിക്കോ. എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ. അറിയാലോ എന്നെ... "..
സെക്കണ്ടുകൾക്ക് ശേഷം വാതിൽ തുറന്നു വിനയൻ വന്നു അകത്തു. മഞ്ജിമ ബെഡിൽ നിന്നും എഴുന്നേറ്റു നിന്നു. ആടി ആടി കൊണ്ട് വിനയൻ തന്റെ നേരെ പതിയെ പതിയെ നടന്നു വന്നു.
മഞ്ജിമ പേടിയോടെ പിന്നിലേക്ക് ചുവടുകൾ വച്ചു. ഒരു വളിച്ച ചിരിയുമായി, തന്റെ അടുത്ത് വന്നു രണ്ടു കൈകളും മഞ്ജിമയുടെ ഇരു തോളിലുമായി വച്ചു തന്റെ മുഖം മഞ്ജിമയുടെ മുഖവുമായി അടുപ്പിച്ചു.
മദ്യത്തിന്റെ നാറുന്ന മണം മഞ്ജിമയുടെ മൂക്കിലേക്ക് അടിച്ചു കേറിയതും,

💬 Comments

View all comments