Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]
പേടിച്ചു നിന്നിരുന്ന മഞ്ജിമ മൂക്ക് പൊത്തി കൊണ്ട് തല ചെരിച്ചു പിന്നിലേക്ക് മാറി.
അത് കണ്ട വിനയൻ എന്തോ ഓർമ വന്ന പോലെ, പിന്നൊന്നും മിണ്ടാതെ തന്റെ ഷർട്ട് ഊരി നിലത്തിട്ടു നേരെ ബെഡിലേക്ക് നടന്നു.
അന്തം വിട്ട്, പേടിച്ചറണ്ട് നിന്ന മഞ്ജിമ കാണുക തന്നെ, ബെഡിലേക്ക് വീണ വിനയൻ, അധികം വൈകാതെ കൂർക്കം വലിയോടെ ഉറക്കം ആരംഭിച്ചു.
മഞ്ജിമയുടെ കണ്ണിൽ നിന്നു കണ്ണ് നീർ ധാര ധാര ആയി ഒഴുകി, പതിയെ മഞ്ജിമ ചുവരിലൂടെ ഉരഞ്ഞു തറയിൽ ഇരുന്നു. തന്നെ ശപിച്ചു കൊണ്ട്.
എത്ര സമയം പോയെന്നു അറിയില്ല, വിനയന്റെ കൂർക്കം വെളിയിലൂടെ മഞ്ജിമയുടെ തേങ്ങൽ പുറത്തു കേട്ടില്ല.
എന്തു ചെയ്യണം എന്നറിയാത്ത മഞ്ജിമക്ക് മുന്നിൽ നിന്നത് തന്റെ വീട്ടിലെ അവസ്ഥ ആണ്, അമ്മയുടെ വാക്കുകൾ, അനിയത്തി അഞ്ജുവിന്റെ ഭാവി.....
സമയം, അഞ്ചര ആയി കാണും, റൂമിനു പുറത്തു ലൈറ്റ് ഓൺ ആയിരിക്കുന്നു. പുതിയതായി വന്ന വീട്ടിലെ പെണ്ണ് എന്ന നിലയിൽ, മഞ്ജിമ പതിയെ താൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു പതിയെ റൂമിനു വെളിയേലേക്കു നടന്നു, വായ തുറന്നു സുഖ നിദ്രയിൽ ഉള്ള തന്റെ ഭർത്താവിനെ ഒന്ന് നോക്കി കൊണ്ട്......
അടുക്കളയിൽ എത്തിയ മഞ്ജിമയെ അടിമുടി നോക്കി, സരസ്വതി(വിനയന്റെ അമ്മ) പറഞ്ഞു : അഞ്ചരക്കുള്ളിൽ കുളിച്ചു റെഡി ആയിട്ടേ അടുക്കളയിൽ കയറാവൂ എന്നു.
പറച്ചിലിൽ ഉണ്ടാർന്നു, കുളിച്ചു റെഡി ആയി അഞ്ചരക്ക് എത്തിയേക്കണം അടുക്കളയിൽ എന്നു.
തിരിച്ചു റൂമിലെത്തിയ മഞ്ജിമ പറഞ്ഞപോലെ, കുളിച്ചു റെഡി ആയി തിരിച്ചു അടുക്കളയിൽ എത്തി. പിന്നീട് 45 മിനിറ്റ് വീട്ടിലെ
💬 Comments
View all comments