Chapter Title : ടോക്സിക് [സാത്യകി]
കെട്ടിച്ചു തരില്ലെടാ..'
സനൂപേട്ടൻ സുനിയോട് പറഞ്ഞു
'അത് ചേട്ടൻ പറഞ്ഞിട്ട് വേണോ ഇവനറിയാൻ.. ഇവനേ പോലെ ഒരു ഇൻസ്‌പെർഡ് ഏഴാങ്കൂലിക്ക് അവളെ കിട്ടുമെന്ന് ചേട്ടന് തോന്നുന്നുണ്ടോ ..?
ഞാൻ സുനിയെ കളിയാക്കി
'എടാ എടാ.. വേണ്ട.. കാശിനു കുറവ് ഉണ്ടെന്നേ ഉള്ളു. പാലായിലെ നല്ല അന്തസ്സുള്ള നസ്രാണി തറവാട് തന്നെയാ എന്റെയും.. നീ അവിടെ വന്നു ചോദിച്ചാൽ അറിയാം..'
സുനി പറഞ്ഞു
'ആഹ്.. അത് കൊണ്ടാണ് ഞാൻ പറഞ്ഞത് ആ കുടുംബത്തിൽ നിന്നൊന്നും നിനക്ക് പെണ്ണ് തരില്ല എന്ന് ..'
സനൂപേട്ടൻ പിന്നെയും അത് തന്നെ പറഞ്ഞു
'സനൂപേട്ടാ.. ഞാൻ പറഞ്ഞത് ഉള്ളതാ. ഞങ്ങൾ നല്ല സത്യ ക്രിസ്ത്യാനികൾ ആണ്.. പിന്നെ എന്താ പ്രശ്നം...?
അടിച്ചതിന്റെ കിക്കിൽ അവൻ ഇവിടെ ഇരുന്നു അലക്സാണ്ടർ ചമ്പാരന്റെ കൊച്ചു മോളെ പെണ്ണ് ആലോചിക്കുകയാണ്
'എടാ.. അത് തന്നെ ആണ് പ്രശ്നം..'
സനൂപേട്ടൻ എന്തോ അർഥം വച്ചത് പോലെ പറഞ്ഞു
'എന്ത് പ്രശ്നം...?
ഞാൻ ഒരു ഗ്ലാസ്സ് കൂടി കമിഴ്ത്തിയിട്ട് ചോദിച്ചു
'നിങ്ങടെ കർത്താവിനെ അല്ല അവർ വച്ചു ആരാധിക്കുന്നത്...'
സനൂപേട്ടൻ ഞങ്ങളെ രണ്ടിനെയും ഒന്ന് കുഴിഞ്ഞു നോക്കി എന്തോ സ്വകാര്യം പോലെ പറഞ്ഞു
'അപ്പോൾ അവർക്ക് വേറെ കർത്താവ് ഉണ്ടോ...?
സുനി വെള്ളം അടിച്ച ഹാങ്ങിൽ ചോദിച്ചു.. കള്ളിനെ കുറ്റം പറയണ്ട, അല്ലേലും അവന്റെ നാവിൽ ഇത് പോലെ വെകിടത്തരങ്ങൾ ആണ് വരാറുള്ളത്
'എടാ അങ്ങനെ അല്ല.. അവരുടെ ദൈവം വേറെയാ.. കൊള്ളില്ലാത്ത ഒരു ദൈവം ആണ് അവരുടെ..'
സനൂപേട്ടൻ പറഞ്ഞു
'നിങ്ങൾ അങ്ങനെ പറയരുത്.. എല്ലാ ദൈവവും സത്യം
💬 Comments
View all comments