Chapter Title : ടോക്സിക് [സാത്യകി]
ആണ്.. ദേ ഈ ഇരിക്കുന്ന ബാലുവിന്റെയും എന്റെയും ദൈവം വേറെയാണ്.. പക്ഷെ രണ്ടും ഒന്നാണ്.. സത്യമാണ്.. നിങ്ങൾ വെറുതെ വർഗീയത പറയരുത്...'
നാവ് കുഴഞ്ഞു സുനി മൊഴിഞ്ഞു
' എന്റെ പൊന്ന് മകനെ ഞാൻ വർഗീയത അല്ല പറഞ്ഞത്.. നമ്മൾ ഒന്നും ആരാധിക്കുന്ന ദൈവം അല്ല ഇവരുടേത്..'
സനൂപേട്ടൻ പറഞ്ഞു
'പിന്നെ ഏത് ദൈവം..? സനൂപേട്ടൻ ഉദ്ദേശിക്കുന്നെ മറ്റേ സാത്താൻ സേവ വല്ലോം ആണോ...?
ഞാൻ ചോദിച്ചു
'എടാ ഏത് ദൈവം എന്നൊന്നും എനിക്ക് കറക്റ്റ് അറിയില്ല.. സാത്താൻ സേവ ഒക്കെ പുറത്ത് നിന്ന് വന്നതാണെന്നാ എനിക്ക് തോന്നുന്നേ.. ഇവിടെ വന്നിട്ട് അധികം ആയിട്ടില്ലല്ലോ.. ഇത് പക്ഷെ ഇവിടെ തന്നെ ഉള്ള ഏതോ മൂർത്തി ആണ്..'
പുള്ളി പറഞ്ഞു
'നിങ്ങൾക്ക് ഇതൊക്കെ എങ്ങനെ അറിയാം..?
ഞാൻ ചോദിച്ചു
'എടാ ഈ അലക്സാണ്ടറും ഞാനും ഒക്കെ അടുത്തടുത്ത നാട്ടുകാർ ആണ്.. അപ്പോൾ പണ്ട് മുതലേ ഇവരെ കുറിച്ചുള്ള കഥകൾ ഞാനൊക്കെ കേൾക്കുന്നതാ..'
സനൂപേട്ടൻ പറഞ്ഞു
'ഈ ചമ്പാരൻ എന്ന് പറയുന്നതേ ശരിക്കും ഇവന്മാരുടെ കുടുംബം ഒന്നുമല്ല. അത് പണ്ട് വയനാട്ടിൽ മറ്റോ ഉള്ള ഒരു കുടുംബം ആണ്.. അവർക്കാണ് ഈ മൂർത്തിയും ആഭിചാരവും ഒക്കെ ഉണ്ടായിരുന്നത്.. അത് എങ്ങനെയോ ഇവന്മാരുടെ അടുത്ത് വന്നു.. പിന്നെ ഇവന്മാർ ആയി ചമ്പാരൻമാർ..'
'അപ്പോൾ നിങ്ങൾ പറയുന്നേ ഇവർ ശരിക്കും ക്രിസ്ത്യൻസ് അല്ലെന്നാണോ..?
സുനി ചോദിച്ചു.. കഥ ഇത്രത്തോളം ആയപ്പോൾ അവന് കുറച്ചു ബോധം വന്നു
'പേരിലും സർട്ടിഫിക്കറ്റ്ലും ഒക്കെ ക്രിസ്ത്യാനികൾ തന്നെ.. പക്ഷെ സഭയുടെ ഒരു കാര്യത്തിലും ഇവർ പങ്കെടുത്തു ഇന്നേ
💬 Comments
View all comments