0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 96.1K

വരെ ആരും കണ്ടിട്ടില്ല..'

ഗ്ലാസ്സിൽ നിന്ന് ഒരു കവിൾ കുടിച്ചു സനൂപേട്ടൻ പിന്നെയും ചമ്പാര പുരാണം തുടർന്നു

'ഇപ്പൊ ഈ ചമ്പാരന്മാർ എന്ന് പറയുന്നവരിൽ എല്ലാ മതവും ജാതിയും ഉള്ളവർ ഉണ്ട്.. ജാതിയും മതവും അവർക്ക് പ്രശ്നം അല്ല, പക്ഷെ ദൈവം പ്രശ്നം ആണ്..'

'എന്ന് വച്ചാൽ...?

ഞാൻ മനസിലാകാതെ ചോദിച്ചു

'നീ ഏത് ജാതി ആയാലും മതം ആയാലും അത് പ്രശ്നം അല്ല. അത് സൊസൈറ്റിക്ക് മുന്നിൽ വെറും പേരിന് മാത്രം.. പക്ഷെ ആ ദൈവത്തെ നീ ആരാധിക്കരുത്.. ആ ആരാധനാലയത്തിൽ നീ പോകരുത്.. അതാണ് ഇവരുടെ നിയമം.. നമ്മുടെ മരിച്ചു പോയ DIG ലക്ഷ്മണൻ സാർ ഒക്കെ ഇവരുടെ ആൾ ആണ്.. പുള്ളി ഒന്നും മരിക്കുന്ന വരെ അമ്പലത്തിൽ പോയിട്ടില്ല.. മരിച്ചിട്ട് കർമ്മം പോലും ചെയ്തിട്ടില്ല അങ്ങേർക്ക്..'

'ഇത്രയും ഒക്കെ അറിഞ്ഞിട്ട് നിങ്ങൾക്ക് അവരുടെ ദൈവത്തിന്റെ പേര് അറിയില്ലേ ..?

ഞാൻ ചോദിച്ചു

'ഞാൻ ഇടയ്ക്ക് ദൈവം ദൈവം എന്ന് പറയുന്നത് നീയൊന്നും പേടിക്കാതെ ഇരിക്കാൻ ആണ്.. സത്യത്തിൽ അത് ദൈവം അല്ലേടാ.. അതൊരു ചീത്ത ശക്തി ആണ്..'

'ദൈവം അല്ല ചെകുത്താനും അല്ല പിന്നെ ആര്...?

സുനി ചോദിച്ചു

'ചാത്തൻ വല്ലതും...?

ഞാൻ ചോദിച്ചു

'അതൊക്കെ അവർക്ക് മാത്രമേ അറിയൂ...'

സനൂപേട്ടന്റെ അറിവുകളുടെ പരിമിതി അവിടെ വരെ ഉള്ളായിരുന്നു

'ഇങ്ങേർ പറയുന്നത് ശരിയാണെന്നു തോന്നുന്നു.. നീ നമ്മുടെ പ്രൊഡക്ഷൻ ഹൗസിന്റെ ലോഗോ നോക്കിക്കേ.. ഒരു മാതിരി അസ്ഥികൂടത്തിലേ തലയൊട്ടി പോലെ തോന്നുന്നില്ലേ...?

റൂമിൽ ചാരി വച്ചിരുന്ന സിനിമ പോസ്റ്ററുകളിൽ ഒന്നിലെ ലോഗോ നോക്കി

💬 Comments

View all comments